കൊല്‍ക്കത്ത: ഡെങ്കിരോഗനിവാരണത്തിനായി പശ്ചിമബംഗാള്‍ ഗവര്‍ണര്‍ ഡോ സിവി ആനന്ദബോസ് തന്റെ ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്തു.
സംസ്ഥാനത്ത് ഡെങ്കി ബാധ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം അറിയിച്ച് തന്റെ ഒരു മാസത്തെ ശമ്പളം സംഭാവനചെയ്തത്. ഭാര്യ ലക്ഷ്മി ആനന്ദബോസിന്റെ ജന്മദിനത്തിലാണ് ഗവര്‍ണര്‍ തുക കൈമാറാന്‍ രാജ്ഭവന് ഉദ്യോഗസ്ഥര്‍ക്ക് ഗവര്‍ണര്‍ നിര്‍ദേശം നല്‍കിയത്.
ഒക്ടോബര്‍ രണ്ടിന് ബാരക് പൂരിലെ രാജ്ഭവനിലായിരുന്നു ഉറ്റബന്ധുക്കളും രാജ്ഭവന് പ്രവര്‍ത്തകരും പങ്കെടുത്ത ലളിതമായ പിറന്നാളാഘോഷം. പശ്ചിമബംഗാളിലെ മൂന്നു രാജ്ഭവനുകളിലൊന്നാണ് ബാരക് പൂരിലേത്. ലക്ഷ്മി ആനന്ദബോസിന്റെ, ബംഗാളിലെത്തിയശേഷമുള്ള ആദ്യജന്മദിനാഘോഷമായിരുന്നു ഇത്.
ബംഗാളിഹിന്ദിമലയാളം പാട്ടുകളും ഡോ ആനന്ദബോസ് എഴുതിയ കവിതകളുടെ സംഗീതനൃത്താവിഷ്കാരവുമായിരുന്നു പിറന്നാള്‍ വിരുന്നിലെ മുഖ്യഇനങ്ങള്‍. ബംഗാളിലെ മികച്ച സംഗീതജ്ഞരും മലയാളി കലാകാരികളും സംഗീതനൃത്ത വിരുന്നിന് കൊഴുപ്പേകി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: