പത്തനംതിട്ട: കായികമേളയിൽ പങ്കെടുത്ത് മടങ്ങിയ വിദ്യാർത്ഥിയ്‌ക്ക് ദാരുണാന്ത്യം. അഴൂർ സ്വദേശി വിഗ്നേഷ് മനു ആണ് മരിച്ചത്. കോന്നി ഉപജില്ല കായികമേളയിൽ പങ്കെടുത്ത് മടങ്ങവെ ദേഹാസ്വസ്ഥ്യം അനുഭപ്പെടുകയായിരുന്നു. കുട്ടി മുമ്പ് കോവിഡാനന്തര ആരോഗ്യ പ്രശ്‌നങ്ങൾക്ക് ചികിത്സ തേടിയിരുന്നു.
കോവിഡിന് ശേഷവും വിഗ്നേഷ് കായിക പരിശീലനങ്ങൾ തുടർന്നിരുന്നു. 3,000 മീറ്റർ ഓട്ടത്തിൽ പങ്കെടുത്ത് വീട്ടിലേക്ക് മടങ്ങി. ഭക്ഷണം കഴിച്ചതിന് പിന്നാലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. തുടർന്ന് പത്തനംതിട്ടയിലെയും കോഴഞ്ചേരിയിലെയും സ്വകാര്യ ആശുപത്രികളിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഹൃദയാഘാതമാണ് മരണകാരണമെന്നാണ് ഡോക്ടർമാരുടെ പ്രാഥമിക നിഗമനം. സ്‌കൂളിലെ പൊതുദർശത്തിന് ശേഷം വിഗ്നേഷിന്റെ സംസ്‌കാരം ഇന്ന് നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: