കൊച്ചി: സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിക്കു വേണ്ടി സര്‍ക്കാര്‍ അനുവദിച്ച 55.16 കോടി രൂപ വ്യാഴാഴ്ചയ്ക്ക് മുമ്പ് സ്കൂളുകള്‍ക്ക് ലഭ്യമാക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു.
പദ്ധതിക്കുവേണ്ടി സര്‍ക്കാര്‍ നേരത്തെ അനുവദിച്ച 100.02 കോടി രൂപയ്ക്കു പുറമേ 55.16 കോടി കൂടി അനുവദിച്ച് സപ്തംബര്‍ 30ന് ഉത്തരവിറക്കിയെന്ന് സര്‍ക്കാര്‍ അഭിഭാഷകന് വിശദീകരിച്ചപ്പോഴാണ് സിംഗിള്‍ ബെഞ്ച് നിര്‍ദേശം നല്‍കിയത്. ഉച്ചഭക്ഷണ പദ്ധതിക്കു വേണ്ടി സ്കൂളുകളിലെ പ്രധാനാദ്ധ്യാപകര്‍ ചെലവാക്കിയ തുക അനുവദിക്കാന്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് കേരള പ്രദേശ് സ്കൂള്‍ ടീച്ചേഴ്സ് അസോസിയേഷനടക്കം നല്കിയ ഹര്‍ജികളില്‍ ജസ്റ്റിസ് ടി.ആര്. രവിയാണ് ഈ ഉത്തരവ് നല്‍കിയത്. ഹര്‍ജികള്‍ വ്യാഴാഴ്ച വീണ്ടും പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: