കോട്ടയം: ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് ഏഴിന് കേരളത്തില്‍ എത്തും. അദ്ദേഹം 10 വരെ വിവിധ പരിപാടികളില്‍ പങ്കെടുക്കും. സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ അഞ്ച്, ആറ്, 11 തീയതികളില്‍ സംസ്ഥാനത്ത് വിവിധ പരിപാടികളില്‍ പങ്കെടുക്കും.
അഞ്ച്, ആറ് തീയതികളില്‍ ഏറ്റുമാനൂര്‍ നന്ദാവനം ഓഡിറ്റോറിയത്തില്‍ നടക്കുന്ന ആര്‍എസ്എസ് സംസ്ഥാന തല പ്രവര്‍ത്തക യോഗങ്ങളില്‍ സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ മാര്‍ഗ ദര്‍ശനം നല്കും. ആറിന് വൈകിട്ട് അഞ്ചിന്
വൈക്കം സത്യഗ്രഹ ശതാബ്ദിയുടെ ഭാഗമായി ആര്‍എസ്എസ് കോട്ടയം ജില്ല വൈക്കത്ത് സംഘടിപ്പിക്കുന്ന പൂര്‍ണ ഗണവേഷ സാംഘിക്കിനെ അദ്ദേഹം അഭിസംബോധന ചെയ്യും.
തുടര്‍ന്ന് ഒമ്പത്, 10 തീയതികളില്‍ തിരുവനന്തപുരത്ത് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിന്റെ സാന്നിധ്യത്തില്‍ ചേരുന്ന പതിവ് സംഘടനാ യോഗത്തിലും പങ്കെടുക്കും. 11ന് എറണാകുളത്ത് എത്തുന്ന സര്‍കാര്യവാഹ് വൈകിട്ടോടെ മടങ്ങും.
ഏഴിന് വൈകിട്ട് 5.30ന് കോഴിക്കോട് കേസരി ഭവനില്‍ നടക്കുന്ന കേസരി അമൃതശതം പ്രഭാഷണ പരമ്പരയില്‍ സര്‍സംഘചാലക് സംസാരിക്കും. എട്ടിന് പുലര്‍ച്ചെ കായംകുളത്തെത്തുന്ന അദ്ദേഹം വള്ളിക്കാവ് അമൃതാ എന്‍ജിനീയറിങ് സ്‌കൂളില്‍ ചേരുന്ന സംഘചാലക് ശിബിരത്തില്‍ മാര്‍ഗദര്‍ശനം നല്കും. വൈകിട്ട് 3.30ന് വള്ളിക്കാവ് ആശ്രമത്തില്‍ മാതാ അമൃതാനന്ദമയീ ദേവിയെ സന്ദര്‍ശിക്കും.
9, 10 തീയതികളില്‍ തിരുവനന്തപുരത്ത് സംഘടനാ യോഗങ്ങളില്‍ പങ്കെടുക്കുന്ന അദ്ദേഹം 10ന് പുലര്‍ച്ചെ 6.45ന് ശ്രീപദ്മനാഭസ്വാമി ക്ഷേത്ര ദര്‍ശനം നടത്തും. വൈകിട്ട് 7.45ന് രാജ്ഭവനില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനുമായി കൂടിക്കാഴ്ച നടത്തും. 11ന് പുലര്‍ച്ചെ മടങ്ങും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: