മൊബൈല്‍ ഡൗണ്‍ലോഡ് വേഗതയില്‍ കുതിച്ച് ഭാരതം. സ്പീഡ്ടെസ്റ്റ് ഗ്ലോബല്‍ ഇന്‍ഡക്സില്‍ 72 സ്ഥാനങ്ങള്‍ ഉയര്‍ത്തി 47-ാം സ്ഥാനത്താണ് രാജ്യം. അതിവേഗ ഇന്റര്‍നെറ്റ് അനുഭവം നല്‍കുന്നതിനായി അവതരിപ്പിച്ച 5ജിയുടെ വരവോടെയാണ് ഡൗണ്‍ലോഡ് സ്പീഡില്‍ വമ്പന്‍ കുതിപ്പുണ്ടായത്. 5ജി ആരംഭിച്ചതിന് ശേഷം 3.59 മടങ്ങ് സ്പീഡാണ് വര്‍ദ്ധിച്ചത്. ഗണ്യമായ പുരോഗതിയെയാണ് ഇത് അടയാളപ്പെടുത്തുന്നത്.
അയല്‍രാജ്യങ്ങളായ ബംഗ്ലാദേശ്, ശ്രീലങ്ക, പാകിസ്താന് എന്നീ രാജ്യങ്ങള്‍ക്ക് മുകളിലാണ് ഇന്ത്യയുടെ റാങ്ക് എന്നതും നേട്ടമാണ്. 2022 സെപ്റ്റംബറില്‍ 13.87 Mbps ആയിരുന്നു സ്പീഡ് എങ്കില്‍ ഒരുവര്‍ഷങ്ങള്‍ക്കിപ്പുറം 2023 ഓഗസ്റ്റില്‍ 50.21 Mbps സ്പീഡിലേക്ക് കുതിച്ചുയര്‍ന്നു. ഒരു വര്‍ഷത്തിനിടെ 3.59 മടങ്ങായിട്ടാണ് വേഗത വര്‍ദ്ധിച്ചത്. കഴിഞ്ഞ വര്‍ഷം ഇന്‍ഡക്സില്‍ ഇന്ത്യ 119-ാം സ്ഥാനത്തായിരുന്നു.
റിലയന്‍സ് ജിയോ, ഭാരതി എയര്‍ടെല്‍ തുടങ്ങിയ മുന്‍നിര ഓപ്പറേറ്റര്‍മാരുടെ 5ജി സാങ്കേതികവിദ്യയുടെ വിന്യാസം ടെലികോം രംഗത്ത് തന്നെ മാറ്റങ്ങള്‍ക്ക് കാരണമായി. 4ജി ഉപയോക്താക്കളെ അപേക്ഷിച്ച് ഇന്ത്യയിലെ 5ജി ഉപയോക്താക്കള്‍ തങ്ങളുടെ നെറ്റ് വര്‍ക്ക് ഓപ്പറേറ്റര്‍മാരെ സ്ഥിരമായി റേറ്റ് ചെയ്തതായി നെറ്റ് പ്രൊമോട്ടര്‍ സ്കോര്‍ തെളിക്കുന്നു. അതിവേഗ ഇന്റര്‍നെറ്റ് ലഭ്യമാകുന്നതിനായി അവതരിപ്പിച്ച എയര്‍ഫൈബറും ഉപയോക്താക്കള്‍ക്കിടയില്‍ തരംഗം സൃഷ്ടിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: