ന്യൂദല്‍ഹി: വേള്‍ഡ് യൂണിവേഴ്സിറ്റി റാങ്കിംഗ് 2024പട്ടികയില്‍ ഏറ്റവും കൂടുതല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളെ സമ്മാനിച്ച നാലാമത്തെ രാജ്യമായി ഇന്ത്യ മാറി. റാങ്ക് പട്ടികയിലേക്ക് കൂടുതല്‍ യൂണിവേഴ്സിറ്റികളെ സമ്മാനിച്ച കാര്യത്തില്‍ ഇന്ത്യ ഇക്കുറി ചൈനയെ കടത്തിവെട്ടി. ഇന്ത്യയില്‍ നിന്നും 91 വിദ്യാഭ്യാസസ്ഥാപനങ്ങള്‍ ഇടം പിടിച്ചപ്പോള്‍ ചൈനയില്‍ നിന്നും 86 എണ്ണം മാത്രം.
യുകെ ആസ്ഥാനമായ ടൈംസ് ഹയര്‍ എജ്യുക്കേഷനാണ് ഈ റാങ്ക് പട്ടിക. തയ്യാറാക്കുന്നത്. 108 രാജ്യങ്ങളില്‍ നിന്നുള്ള 1904 സര്‍വ്വകലാശാലകളാണ് റാങ്ക് പട്ടികയില്‍ ഉള്ളത്.
റാങ്ക് പട്ടികയില്‍ ഏറ്റവും കൂടുതല്‍ വിദ്യാഭ്യാസസ്ഥാപനങ്ങളെ സമ്മാനിച്ച നാലാമത്തെ രാജ്യമായി ഇന്ത്യ മാറിയെന്നത് വലിയ നേട്ടമാണ്. ആഗോള തലത്തില്‍ ഉന്നതവിദ്യാഭ്യാസത്തിന്റെ ഗുണനിലവാരത്തിന്റെ കാര്യത്തില്‍ ഇന്ത്യയ്ക്ക് അംഗീകാരം വര്‍ധിക്കുന്നതിന്റെ തെളിവാണിത്.
പട്ടികയില്‍ ഏറ്റവും ഉന്നത സ്ഥാനം കരസ്ഥമാക്കിയത് ബെംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആണ്. 201 മുതല്‍ 250 വരെ റാങ്കിംഗില്‍ ഉള്ള വിദ്യാഭ്യാസസ്ഥാപനങ്ങളുടെ കൂട്ടത്തിലാണ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ഉള്ളത്.
ടൈംസ് ഹയര്‍ എജ്യുക്കേഷന്‍ തയ്യാറാക്കുന്ന വേള്‍ഡ് യൂണിവേഴ്സിറ്റി റാങ്കിംഗ് പട്ടികയില്‍ നിന്നും ഐഐടികള്‍ ഇത്തവണയും ഒഴിഞ്ഞു നിന്നതിനാല്‍ അവയൊന്നും റാങ്ക് പട്ടികയില്‍ വന്നില്ല. ഇത് നാലാം തവണയാണ് ഐഐടികള്‍ ഒഴിഞ്ഞുനില്‍ക്കുന്നത്. ടൈംസ് ഹയര്‍ എജ്യുക്കേഷന്‍ വിദ്യാഭ്യാസസ്ഥാപനങ്ങളുടെ നിലവാരം അളക്കുന്ന മാനദണ്ഡങ്ങളോട് വിയോജിപ്പുള്ളതുകൊണ്ടാണ് ഐഐടികള്‍ ഒഴിഞ്ഞു നില്‍ക്കുന്നത്. എങ്കിലും ചില ഐഐടികളെ റാങ്ക് പട്ടികയില്‍ ടൈംസ് ഹയര്‍ എജ്യുക്കേഷന്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട് ഐഐടി ഗുഹാവതി, ഐഐടി ധന്‍ബാദ്, ഐഐടി പട്ന എന്നിവയാണ് ഇടം പിടിച്ചിരിക്കുന്നത്.
റാങ്ക് പട്ടികയില്‍ ഇടം പിടിച്ച ഇന്ത്യയില്‍ നിന്നുള്ള 91 സര്‍വ്വകലാശാലകളില്‍ 501 മുതല്‍ 600 വരെയുള്ള യൂണിവേഴ്സിറ്റികളുടെ പട്ടികയില്‍ അണ്ണായൂണിവേഴ്സിറ്റി, ജാമിയ മിലിയ ഇസ്ലാമിയ, മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി, ശൂലിനി യൂണിവേഴ്സിറ്റി ഓഫ് ബയോടെക്നോളജി ആന്റ് മാനേജ്മെന്റ് എന്നിവ ഉള്‍പ്പെടുന്നു. അമൃത യൂണിവേഴ്സിറ്റിയും റാങ്ക് പട്ടികയില്‍ ഉണ്ട്.
ഭാരതീയാര്‍ യൂണിവേഴ്സിറ്റി, ബനാറസ് ഹിന്ദു സര്‍വ്വകലാശാല, ജാമിയ മിലിയ, ജാമിയ ഹംദര്‍ദ് സര്‍വ്വകലാശാല, ജെഎന്‍യു, കലിംഗ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഡസ്ട്രിയല്‍ ടെക്നോളജി, മാളവിയ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക് നോളജി, പഞ്ചാബ് യൂണിവേഴ്സിറ്റി, അമിറ്റി, വെല്ലൂര്‍ സര്‍വ്വകലാശാല എന്നിവയും ഉണ്ട്.
യുഎഇയിലെ ഷാര്‍ജ യൂണിവേഴ്സിറ്റിയും മികച്ച സ്ഥാനം റാങ്ക് പട്ടികയില്‍ നേടിയിട്ടുണ്ട്.
ലോകത്തിലെ മികച്ച ആദ്യ പത്ത് സര്‍വ്വകലാശാലകള്‍ ഇവയാണ്
1. ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റി
2.സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്സിറ്റി
3.മസാച്ചുസെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക് നോളജി
4.ഹാര്‍വാഡ് യൂണിവേഴ്സിറ്റി
5.കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി
6.പ്രിന്‍സ്ടണ്‍ യൂണിവേഴ്സിറ്റി
7.കാലിഫോര്‍ണിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക് നോളജി
8. ലണ്ടന്‍ ഇംപീരിയല്‍ കോളെജ്
9.ബെര്ക്കീലിയിലെ കാലിഫോര്‍ണിയ യൂണിവേഴ്സിറ്റി
10. യേല്‍ യൂണിവേഴ്സിറ്റി
പ്രതികരിക്കാൻ ഇവിടെ എഴുതുക: