ഓസ്ലോ: ഭൗതിക ശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്കാരം മൂന്ന് പേര്‍ക്ക്. പിയറി അഗോസ്തിനി (അമേരിക്ക), ഫെറന്‍സ് ക്രൗസ് (ജര്‍മനി),
ആന്‍ ലുലിയെ (സ്വീഡന്) എന്നിവര്‍ക്കാണ് പുരസ്കാരം.
ഇലക്ട്രോണുകളെ കുറിച്ചുള്ള പഠനത്തിനാണ് പുരസ്കാരം. പ്രകാശത്തിന്റെ സൂക്ഷ്മസ്പന്ദനങ്ങള്‍ സൃഷ്ടിക്കാന്‍ സഹായിക്കുന്ന പരീക്ഷണങ്ങളാണ് ഗവേഷകര്‍ നടത്തിയത്.
അമേരിക്കയിലെ കൊളംബസിലെ ഒഹൈയോ സര്‍വകലാശാല പ്രഫസറാണ് പിയറി അഗോസ്റ്റിനി. ഗാര്ച്ചിംഗ് മാക്സ്പ്ലാങ്ക് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ക്വാണ്ടം ഒപ്റ്റിക്സ് ഡയറക്ടറും ജര്‍മനിയിലെ മന്‍ചെനിലെ ലുഡ്വിഗ്- മാക്സിമില്യന്‍സ് സര്‍വകലാശാല പ്രഫസറുമാണ് ഫെറെന്‍സ് ക്രൗസ്.
സ്വീഡനിലെ ലണ്ട് സര്‍വകലാശാല പ്രഫസറാണ് ആന്‍ ലുലിയെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: