മഹാത്മാഗാന്ധി സർവകലാശാല ഡയറക്ടറേറ്റ് ഫോർ അപ്ലൈഡ് ഷോർട്ട് ടേം പ്രോഗ്രാംസ് (ഡി.എ.എസ്.പി.) നടത്തുന്ന റെഗുലർ- പാർട്ട് ടൈം ഹ്രസ്വകാല പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കാം. ബിരുദം, പ്ലസ്ടു യോഗ്യതകളുള്ളവർക്ക് പ്രത്യേകം കോഴ്‌സുകളുണ്ട്.
പോസ്റ്റ് ഗ്രാജ്വേറ്റ് സർട്ടിഫിക്കറ്റ് ഇൻ ഫുഡ് അനാലിസിസ് ആൻഡ് ക്വാളിറ്റി കൺട്രോൾ, പോസ്റ്റ് ഗ്രാജ്വേറ്റ് സർട്ടിഫിക്കറ്റ് ഇൻ ഇൻസ്ട്രുമെൻറൽ മെത്തേഡ്‌സ് ഓഫ് കെമിക്കൽ അനാലിസിസ് (കോഴ്സ് ദൈർഘ്യം: ആറുമാസം). പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ ഫുഡ് അനാലിസിസ് ആൻഡ് ക്വാളിറ്റി കൺട്രോൾ (ഒരുവർഷം) എന്നീ കോഴ്സുകളിലേക്ക് ബിരുദധാരികൾക്ക് അപേക്ഷിക്കാവുന്നതാണ്.
സർട്ടിഫിക്കറ്റ് ഇൻ ഇൻറർനെറ്റ് പ്രോഗ്രാമിങ് ആൻഡ് വെബ് ടെക്‌നോളജീസ്, സർട്ടിഫിക്കറ്റ് ഇൻ വേസ്റ്റ് മാനേജ്‌മെൻറ്, സർട്ടിഫിക്കറ്റ് ഇൻ ബിസിനസ് ഡേറ്റാ അനാലിസിസ് യൂസിങ് ടാലി, ഇ.ആർ.പി., എം.എസ്.-എക്‌സെൽ (ആറുമാസം). ഡിപ്ലോമ ഇൻ കംപ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിങ് ആൻഡ് ടാക്സേഷൻ (ഒരുവർഷം) എന്നീ കോഴ്സുകൾക്ക് പ്ലസ്ടു യോഗ്യതയുള്ളവർക്കും അപേക്ഷിക്കാവുന്നതാണ്. വിവരങ്ങൾക്ക് :www.dasp.mgu.ac.in സന്ദർശിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: