ഒട്ടോവ: ഖലിസ്ഥാന്‍ വിഷയത്തില്‍ പ്രതിക്കൂട്ടിലായ കാനഡ ഭാരതത്തിന്റെ ആവശ്യം അംഗീകരിക്കുന്നു. ഭാരതം നിരോധിക്കണം എന്ന് ആവശ്യപ്പെട്ട രണ്ടു ഖലിസ്ഥാന്‍ ഗ്രൂപ്പുകളെ നിരോധിച്ച്ു . ബബ്ബര്‍ ഖഴ്!സ ഇന്റര്‍നാഷനലിനെയും ഇന്റര്‍നാഷനല്‍ സിഖ് യൂത്ത് ഫെഡറേഷനെയുമാണ് നിരോധിച്ചത്. അഞ്ചു ഖലിസ്ഥാന്‍ ഗ്രൂപ്പുകളെ നിരോധിക്കണമെന്നായിരുന്നു കാലങ്ങളായുള്ള ഭാരതത്തിന്റെ ആവശ്യം. അതില്‍ രണ്ടു ഗ്രൂപ്പുകളെയാണ് നിരോധിച്ചിരിക്കുന്നത്.
ഖാലിസ്ഥാന്‍ അനുകുല നിലപാടെടുത്തതിന്റെ പേരില്‍ പ്രതിക്കൂട്ടിയായ കാനഡ അന്താരാഷ്ട സമ്മര്‍ദ്ദത്തെത്തുടര്‍ന്നാണ് നിരോധനത്തിന് തയ്യാറായിരിക്കുന്നത്. നയതന്ത്ര രംഗത്ത് ഭാരത്തിന്റെ വലിയ നേട്ടമാണിത്. ഭീകരതയ്‌ക്കും തീവ്രവാദത്തിനും അക്രമത്തിനും നേരെ മൃദുസമീപനം സ്വീകരിക്കുന്ന കാനഡ സര്‍ക്കാരിന്റെ നിലപാടിനെ ഭാരതം പരസ്യമായി വിമര്‍ശിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: