ജയ്പൂര്‍: രാജസ്ഥാനിലെ ചിത്തോര്‍ഗഡില്‍ 7,000 കോടി രൂപയുടെ വിവിധ വികസന പദ്ധതികള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രത്തിന് സമര്‍പ്പിക്കുകയും തറക്കല്ലിടുകയും ചെയ്തു. ഏകദേശം 4500 കോടി രൂപ ചെലവിട്ട് നിര്‍മിച്ച മെഹ്സാന – ഭട്ടിന്‍ഡ – ഗുരുദാസ്പൂര്‍ വാതക പൈപ്പ്ലൈന് പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചു.
ചിറ്റോര്‍ഗഡ് – നീമച്ച് റെയില്‍ പാത, കോട്ട – ചിറ്റോര്‍ഗഡ് വൈദ്യുതീകരിച്ച റെയില്‍പാത എന്നിവയുടെ ഇരട്ടിപ്പിക്കല്‍ ഉള്‍പ്പെടുന്ന പദ്ധതികള്‍ ഉള്‍പ്പെടെയുളള റെയില്‍വേ പദ്ധതികള്‍ പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചു. പ്രധാനമന്ത്രി സ്വദേശ് ദര്ശന് പദ്ധതി പ്രകാരം നാഥദ്വാരയില്‍ വികസിപ്പിച്ച സമര്‍പ്പിത ടൂറിസം സൗകര്യങ്ങളും നരേന്ദ്രമോദി നാടിന് സമര്‍പ്പിച്ചു.
പിന്നാക്ക പ്രദേശങ്ങളുടെ വികസനമാണ് തന്റെ സര്‍ക്കാരിന്റെ മുന്‍ഗണനയെന്ന് പരിപാടിയെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. വികസന പ്രവര്‍ത്തനങ്ങളില്‍ വളരെ പിന്നാക്കമായ ജില്ലകളെ തെരഞ്ഞെടുത്ത് അഭിലാഷ ജില്ലകളാക്കി വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു. രാജസ്ഥാനിലെ പല ജില്ലകളും ഈ പദ്ധതി പ്രകാരം വികസിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതിര്‍ത്തി ഗ്രാമങ്ങള്‍ വികസിപ്പിക്കുന്ന വൈബ്രന്റ് വില്ലേജ് പ്രോഗ്രാമും സര്‍ക്കാര്‍ ആരംഭിച്ചതായി പ്രധാനമന്ത്രി പറഞ്ഞു. നേരത്തേ ചിറ്റോര്ഗഡിനടുത്തുള്ള സന്‍വാരിയ സേത്ത് ക്ഷേത്രത്തില്‍ പ്രധാനമന്ത്രി പ്രാര്‍ത്ഥന നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: