തൃശൂര്‍ : സഹകരണ ബാങ്കിലെ തട്ടിപ്പിനെതിരെ സുരേഷ് ഗോപിയുടെ പദയാത്ര കരുവന്നൂര്‍ സഹകരണ ബാങ്കിനു മുന്നില്‍ നിന്നു തുടങ്ങി. .ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ ഫ്‌ലാഗ് ഓഫ് ചെയ്തു. തൃശ്ശൂര്‍ ജില്ലാ സഹകരണ ബാങ്ക് വരെയാണ് യാത്ര. ബിജപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി രമേശ് സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യും.
മഴ വകവെയ്‌ക്കാതെ നിരവധി പേരാണ് സുരേഷ് ഗോപിയോടൊപ്പം സഹകരണ ജാഥയില്‍ അണിനിരന്നിട്ടുള്ളത്.
ഇ.ഡി. നടപടികള്‍ സഹകരണപ്രസ്ഥാനങ്ങളെ നശിപ്പിക്കാന്‍ വേണ്ടിയല്ലെന്ന് യാത്രയക്ക്് മുന്നോടിയായി സുരേഷ് ഗോപി പറഞ്ഞു
ഒട്ടും ആവേശഭരിതനായല്ല താന്‍ ഈ വേദിയില്‍ നില്‍ക്കുന്നത്. മനുഷ്യനാകണം എന്ന ആപ്തവാക്യം ആര്‍ക്കും ഈ ഭാരതമാതാവ് തീറെഴുതിക്കൊടുത്തില്ല. ആ പരിഗണനയില്‍ മാത്രമാണ് താന്‍ ഈ പരിപാടിയില്‍ പങ്കെടുക്കുന്നത്.
.’2016 നവംബറിലാണ് നോട്ടുമാറ്റം നിലവില്‍ വരുന്നത്. അന്ന് തുടങ്ങിയതാണ് കേരളത്തിലെ സഹകരണപ്രസ്ഥാനങ്ങളുടെ പ്രശ്‌നം. അക്കാലത്ത് ഇത് ഒത്തുതീര്‍ക്കുന്നതിനായി അരുണ്‍ ജെയ്റ്റ്‌ലിയുടെയടുത്ത് പിണറായിയും സംഘവും എത്തിയതാണ്. അന്ന് ഞാന്‍ ആ ഓഫീസിലുണ്ട്. അന്ന് ദൃഢമായി പറഞ്ഞ കാര്യങ്ങളുടെ തുടര്‍ച്ചയാണിവിടെ നടക്കുന്നത്, സുരേഷ് ഗോപി പറഞ്ഞു
നിലവിലെ പരിശോധന ഇനി അങ്ങ് കണ്ണൂരിലേക്കും, മാവേലിക്കരയിലേക്കും മലപ്പുറത്തേക്കും വ്യാപിക്കം. ഇതിന്റെ തുടക്കം കുറിച്ചിരിക്കുന്ന തീനാളമാണിത്. അല്ലാതെ, കനല്‍ത്തരിയല്ല. ആ കനല്‍ത്തരി എന്നേ ചാരം പോലുമല്ലാതായിത്തീര്‍ന്നുവെന്നും സുരേഷ് ഗോപി പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: