മലപ്പുറം:വളാഞ്ചേരിയില്‍ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളെ പീഡനത്തിന് ഇരയാക്കിയ കേസില്‍ മദ്രസാ അദ്ധ്യാപകന്‍ അറസ്റ്റില്‍. കുറ്റിപ്പുറം മധുരശ്ശേരി സ്വദേശി ഹബീബിനെ പോലീസ് അറസ്റ്റ് ചെയ്തു.
നിരവധി കുട്ടികളെ ലൈംഗികാതിക്രമണം നടത്തിയെന്ന പരാതിയെ തുടര്‍ന്ന് വളാഞ്ചേരി പോലീസ് നടത്തിയ അന്വേഷണത്തിലാണ് നടപടി. 2022 മുതല്‍ ഇയാള്‍ കുട്ടികളെ പീഡനത്തിനരയാക്കിയെന്നാണ് പരാതി. ഇയാള്‍ ലൈംഗിക താത്പര്യത്തോടെ കുട്ടികളെ സ്പര്‍ശിച്ചതായാണ് പരാതിയില്‍ പറയുന്നത്. പ്രതിക്കെതിരെ അഞ്ച് വിദ്യാര്‍ഥികളുടെ മൊഴി പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. പ്രതിയെ വൈദ്യ പരിശോധനക്ക് ശേഷം കോടതിയില്‍ ഹാജരാക്കും.
അടുത്തിടെ പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ പ്രകൃതിവിരുദ്ധപീഡനത്തിന് ഇരയാക്കിയ കേസിലും മദ്രസാ അദ്ധ്യാപകനെ അറസ്റ്റ് ചെയ്തിരുന്നു. കോഴിക്കോട് കല്ലായി പന്നിയങ്കര സ്വദേശി മുഹമ്മദ് നജ്മുദ്ദീനെയാണ് ചാവക്കാട് സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ വിപിന്‍ കെ. വേണുഗോപാലിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. ഒളിവില്‍ കഴിയുന്നതിനിടെയായിരുന്നു അറസ്റ്റ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക