ബെംഗളൂരു: 854 കോടിയുടെ സൈബര്‍ തട്ടിപ്പ് കേസില്‍ ആറ് പേര് പിടിയില്‍. നിക്ഷേപപദ്ധതിയുടെ പേരില്‍ ഇന്ത്യയിലുടനീളം ആയിരക്കണക്കിന് ഇരകളെയാണ് ഈ ആറംഗം സംഘം തട്ടിപ്പിനിരയാക്കിയത്.
ആകെ തുകയില്‍ അഞ്ച് കോടി രൂപ മരവിപ്പിച്ചതായി പോലീസ് അറിയിച്ചു. വാട്സ്ആപ്പ്, ടെലിഗ്രാം എന്നിവയിലൂടെയാണ് പ്രതികള്‍ നിക്ഷേപകരുമായി സൗഹൃദബന്ധം സ്ഥാപിക്കുന്നത്. തുടര്‍ന്ന് പല കാര്യങ്ങള്‍ പറഞ്ഞ് നിക്ഷേപകരെ തെറ്റിദ്ധരിപ്പിച്ച് ചെറിയ തുക നിക്ഷേപിക്കാന്‍ ആവശ്യപ്പെടുന്നു. പ്രതിദിനം 1,000 മുതല്‍ 5,000 രൂപ വരെ ലാഭം ലഭിക്കുമെന്ന് പറഞ്ഞാണ് നിക്ഷേപകരെ വിശ്വസിപ്പിക്കുന്നത്. 1000 മുതല്‍ 10,000 വരെ നിക്ഷേപിക്കാന്‍ അവരെ നിര്‍ബന്ധിപ്പിക്കും.
തുടര്‍ന്ന് തട്ടിപ്പ് സംഘത്തിന്റെ വാഗ്ദാനങ്ങളില്‍ വിശ്വസിച്ച് പലരും പണം നിക്ഷേപിക്കുന്നു. ആയിരത്തോളം പേര് ഒരു ലക്ഷം രൂപ മുതല്‍ 10ലക്ഷം രൂപ വരെയും ചിലര്‍ അതില്‍ കൂടുതലും നിക്ഷേപിച്ചിട്ടുണ്ട്. ഓണ്‍ലൈന്‍ പേയ്മെന്റ് വഴിയാണ് നിക്ഷേപകര്‍ വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം നിക്ഷേപിച്ചത്. എന്നാല്‍ തുക പിന്‍വലിക്കാന്‍ ശ്രമിച്ചപ്പോള്‍ റീഫണ്ട് ചെയ്യാന്‍ സാധിച്ചില്ല. തുടര്‍ന്നാണ് നിക്ഷേപകര്‍ പോലീസിന് പരാതി നല്‍കിയത്. പോലീസ് അന്വേഷണത്തില്‍ പ്രതികള്‍ പിടിയിലാകുകയായിരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: