മാവേലിക്കര: കള്ളപ്പണക്കാര്‍ക്ക് പാവങ്ങളുടെ പണം തട്ടിയെടുക്കാന്‍ ഒത്താശ ചെയ്യുന്ന സര്‍ക്കാരാണ് കേരളം ഭരിക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്. ഭാരതത്തിലെ എല്ലാ സംസ്ഥാനങ്ങളും കേന്ദ്ര സര്‍ക്കാരിന്റെ സഹകരണ ബാങ്കുകള്‍ക്കുള്ള പൊതു സോഫ്റ്റ് വെയര്‍ അംഗീകരിച്ചപ്പോള്‍ കേരളം മാത്രം എതിര്‍ത്തത് സഹകാരികളോടുള്ള വഞ്ചനയാണ്. പൊതു സോഫ്റ്റ് വെയര്‍ ഉണ്ടായിരുന്നെങ്കില്‍ സഹകാരികള്‍ക്ക് പണം നഷ്ടപ്പെടില്ലായിരുന്നു. എന്നാല്‍ തട്ടിപ്പ് നടത്തിയാല്‍ പിടിവീഴുമെന്ന് മനസിലാക്കിയാണ് സംസ്ഥാന സര്‍ക്കാര്‍ അതിനെ എതിര്‍ത്തതെന്നും മാവേലിക്കര സഹകരണ അദാലത്തില്‍ അദ്ദേഹം പറഞ്ഞു.
കേരളത്തിലെ ജനങ്ങളുടെ അത്താണിയായ സഹകരണ സ്ഥാപനങ്ങളെ യുഡിഎഫും എല്‍ഡിഎഫും ചേര്‍ന്ന് നശിപ്പിക്കാന്‍ ശ്രമിക്കുകയാണ്. കേന്ദ്രനിയമങ്ങള്‍ അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയാറാവണമെന്ന് ആവശ്യപ്പെട്ട അന്നത്തെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെ ഭീഷണിപ്പെടുത്തുകയാണ് പിണറായി വിജയന് ചെയ്തതെന്നും സുരേന്ദ്രന് പറഞ്ഞു. കേരളത്തിലെ അര്‍ബന്‍ കോര്‍പ്പറേറ്റീവ് സൊസൈറ്റിയില്‍ തട്ടിപ്പില്ലാത്തതിന് കാരണം അത് ആര്‍ബിഐയുടെ നിയന്ത്രണത്തിലായത് കൊണ്ടാണ്.
കരുവന്നൂരില്‍ പരാതി കൊടുത്തത് നിക്ഷേപകരാണ്. തട്ടിപ്പ് കണ്ടെത്തിയത് സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള സഹകരണ ഓഡിറ്റിങ് വിഭാഗമാണ്. മാവേലിക്കര സര്‍വ്വീസ് സഹകരണ ബാങ്ക് തട്ടിപ്പിന് പിന്നില്‍ കോണ്‍ഗ്രസിന്റെ ഉന്നത നേതാക്കള്‍ക്ക് പങ്കുണ്ട്. തട്ടിപ്പിനെ കുറിച്ച് രമേശ് ചെന്നിത്തലയ്ക്ക് അറിവുണ്ടായിരുന്നു. കേരള ബാങ്കില്‍ നിന്നും പണം വാങ്ങുമെന്ന് പറയുന്നത് ഒരു പ്രശ്നം പരിഹരിക്കാന്‍ മറ്റൊരു പ്രശ്നം ഉണ്ടാക്കുന്നത് പോലെ. പണം കൊടുക്കേണ്ടത് എകെജി സെന്ററില്‍ നിന്നും ഇന്ദിരാഭവനില്‍ നിന്നുമാണെന്നും സുരേന്ദ്രന് പറഞ്ഞു. ആലപ്പുഴ ജില്ലാ പ്രസിഡന്റ് എം.വി. ഗോപകുമാര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി പന്തളം പ്രതാപന്, ദേശീയ കൗണ്‍സില്‍ അംഗം വിക്ടര്‍ തോമസ്, മേഖല സെക്രട്ടറി ബി. കൃഷ്ണകുമാര്‍, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ അരുണ്‍ അനിരുദ്ധ്, വിമല്‍ രവീന്ദ്രന്, മാവേലിക്കര മണ്ഡലം പ്രസിഡന്റ് കെ.കെ. അനൂപ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: