ആലപ്പുഴ: പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് ജില്ലയിലെ സ്പീഡ് ബോട്ടുകളുടെ സര്‍വീസുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി ജില്ല കളക്ടര്‍ ഉത്തരവായി. ശക്തമായ കാറ്റും മഴയും ഉള്ള സാഹചര്യത്തില്‍ സ്പീഡ് ബോട്ടില്‍ സഞ്ചരിക്കുന്ന വിനോദ സഞ്ചാരികള്‍ക്ക് അപകടം ഉണ്ടാകാനിടയുണ്ടെന്നും, കായല്‍ മേഖലയിലെ സ്പീഡ് ബോട്ടുകളുടെ അമിത വേഗത്തിലുള്ള സഞ്ചാരം മൂലം കായല്‍തീരത്ത് താമസിക്കുന്ന വീടുകളിലേക്ക് വെള്ളം അടിുകയറുന്നതായും ബണ്ടുകള്‍ക്ക് തകരാര്‍ സംഭവിക്കാന്‍ സാദ്ധ്യത ഉള്ളതായും ഡിറ്റിപിസി അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ റിപ്പോട്ട് ചെയ്തിട്ടുണ്ട്.
ഈ സാഹചര്യത്തില്‍ സ്പീഡ് ബോട്ടില്‍ സഞ്ചരിക്കുന്ന വിനോദ സഞ്ചാരികളുടെ സുരക്ഷയെയും കായല്‍ മേഖലയിലെ പൊതുജനങ്ങളുടെ സുരക്ഷയെയും മുന്‍നിര്‍ത്തി കാലാവ അനുകൂലമാകുന്നത് വരെയാണ് സ്പീഡ് ബോട്ടുകളുടെസര്‍വീസുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: