ന്യൂദല്‍ഹി: സനാതനധര്‍മ്മത്തെ ഉന്മൂലനം ചെയ്യണമെന്ന് ആഹ്വാനം ചെയ്ത ഡിഎംകെ നേതാവും തമിഴ്നാട് മന്ത്രിയുമായ ഉദയനിധി സ്റ്റാലിന് മാതൃഹത്യയാണ് നടത്തിയതെന്ന് എഴുതിയ ജേണലിസ്റ്റിനെതിരെ കേസെടുത്ത് തമിഴ്നാട് പൊലീസ്. ഫസ്റ്റ് പോസ്റ്റ് എന്ന ഇംഗ്ലീഷ് വാര്‍ത്താ വെബ് സൈറ്റില്‍ എഴുതിയ ലേഖനത്തിലാണ് മാധ്യമപ്രവര്‍ത്തകനായ അഭിജിത് മജുംദാര്‍ ഉദയനിധി സ്റ്റാലിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചത്.
തമിഴ്നാട് മുഖ്യമന്ത്രി കെ. സ്റ്റാലിന്റെ ഭാര്യ ദുര്‍ഗ്ഗ സ്റ്റാലിന് കടുത്ത ഹിന്ദു ഭക്തയാണ്. അവര്‍ ഈയിടെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തി 32 പവന്റെ തങ്കക്കിരീടമാണ് ഗുരുവായൂരപ്പന് സമ്മാനിച്ചത്. സനാതനധര്‍മ്മം പിന്തുടരുന്നവരെ ഇല്ലാതാക്കണമെന്ന് പറയുക വഴി സ്വന്തം അമ്മയുടെ വധം തന്നെയാണ് ഉദയനിധി സ്റ്റാലില്‍ ലക്ഷ്യമാക്കുന്നതെന്ന അര്‍ത്ഥമാണ് അഭിജിത് മജുംദാറിന്റെ ലേഖനം പരോക്ഷമായി സൂചിപ്പിക്കുന്നത്. ഇതാണ് ഡിഎംകെയെ പ്രകോപിപ്പിച്ചത്. അഭിജിത് മജുംദാറിന്റെ ലേഖനത്തിലെ വിവാദമായ ഈ ഭാഗം ഹിന്ദു ചിന്തകനായ ആനന്ദ് രംഗനാഥന് പിന്നീട് സമൂഹമാധ്യമമായ എക്സില്‍ പങ്കുവെച്ചിരുന്നു.
Udhayanidhi’s mother is a devout Hindu. In that sense his rant is not just anti-Hindu but also matricidal.
This is a quote from @abhijitmajumder‘s article. Now the Tamil Nadu police is after him. FIRs have been registered. Meanwhile, Supreme Court is silent.#IStandWithAbhijit
— Anand Ranganathan (@ARanganathan72) September 30, 2023
അഭിജിത് മജുംദാറിനെ തേടി തമിഴ്നാട്ടില്‍ നിന്നും നാല് പൊലീസുകാര്‍ ഫസ്റ്റ് പോസ്റ്റ് ഓഫീസില്‍ എത്തിയിരുന്നു. പക്ഷെ അഭിജിത് മജുംദാര്‍ സ്ഥലത്തില്ലാത്തതിനാല്‍ അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞില്ല.
“ഉദയനിധിയുടെ അമ്മ ഒരു കടുത്ത ഹിന്ദു ഭക്തയാണ്. അതുകൊണ്ട് തന്നെ ഉദയനിധി സ്റ്റാലിന് സനാതനധര്‍മ്മത്തിനെതിരെ നടത്തിയ വിമര്‍ശനം മാതൃഹത്യയ്ക്ക് തുല്ല്യമാണ്.”- അഭിജിത് മജുംദാര്‍ എഴുതുന്നു.
സനാതനധര്‍മ്മത്തെ ഉന്മൂലനം ചെയ്യണമെന്ന് ആഹ്വാനം ചെയ്ത ഉദയനിധി സ്റ്റാലിനെതിരെ ജേണലിസ്റ്റ് അഭിജിത് മജുംദാര്‍ തന്റെ ലേഖനത്തില്‍ ശക്തമായ വിമര്‍ശനമാണ് നടത്തുന്നത്. “മൂല്യങ്ങളിലും വിശ്വാസങ്ങളിലും ഇ.വി. രാമസ്വാമി നായ്ക്കര്‍ എന്ന പെരിയാര്‍ ഏറെക്കാലമായി വിഷംകലര്‍ത്തിയ സംസ്ഥാനമാണ് തമിഴ്നാട്. അനശ്വരമായ ഹിന്ദു വിശ്വാസസംഹിതയായ സനാതന ധര്‍മ്മത്തെ പിന്തുടരുന്നവരെ ഉന്മൂലനം ചെയ്യണമെന്ന ഉദയനിധി സ്റ്റാലിന്റെ വംശഹത്യാ ആഹ്വാനം തമിഴ്നാടിന്റെ മണ്ണില്‍ ഉയര്‍ന്നതില്‍ അത്ഭുതമില്ല.” – അഭിജിത് മജുംദാര്‍ ലേഖനത്തില്‍ എഴുതുന്നു.
“ഹിന്ദുവിനോടുള്ള വിദ്വേഷം തമിഴ്നാട്ടില്‍ സ്വാഭാവികമാക്കി മാറ്റിയത് ഇവിആര്‍ എന്ന രാമസ്വാമി നായ്ക്കര്‍ എന്ന പെരിയാറാണ്. അത് തന്നെയാണ് സ്റ്റാലിന്റെ പാര്‍ട്ടിയും ഉയര്‍ത്തിപ്പിടിക്കുന്നത്. ബ്രാഹ്മണരില്‍ നിന്നും താഴ്നന്ന ജാതിക്കാര്‍ അനുഭവിക്കേണ്ടി വന്ന അനീതികള്‍ക്കെതിരെ ഹിന്ദു ദൈവങ്ങളെ ചെരിപ്പ് കൊണ്ട് 70കളിലേ പെരിയാര്‍ അടിച്ചിരുന്നു. പണ്ടാണെങ്കില്‍ ഉദയനിധി സ്റ്റാലിന് ഹിന്ദുക്കളെ മലേറിയ പരത്തുന്ന കൊതുകുകളോടും കോവിഡ് വൈറസിനോടും ഉപമിച്ചത് യാതൊരു എതിര്‍പ്പുമില്ലാതെ പോകുമായിരുന്നു. തമിഴ്നാട്ടില്‍ സനാതന ധര്‍മ്മം ഉയിര്ത്തെഴുന്നേക്കുന്നതിന്റെ ഉദാഹരണമാണ് ഉദയനിധി സ്റ്റാലിന് ലഭിയ്ക്കുന്ന തിരിച്ചടി”-അഭിജിത് മജുംദാര്‍ എഴുതുന്നു.
“ദ്രാവിഡസിദ്ധാന്തം എന്ന പാറക്കല്ലുകൊണ്ട് സനാതനധര്‍മ്മത്തെ എക്കാലത്തും നിശ്ശബ്ദമാക്കാന്‍ കഴിയില്ല. ഭാരതത്തിലെ മറ്റ് ഭാഗങ്ങളില്‍ എന്നതുപോലെ തമിഴ്നാട്ടിലും ഹിന്ദുത്വം വേദകാലം മുതലേ ഉണ്ട്. “- അഭിജിത് മജുംദാര്‍ ലേഖനത്തില്‍ പറയുന്നു.
തമിഴ്നാട്ടില്‍ ബിജെപി അണ്ണാമലൈയുടെ നേതൃത്വത്തിന് കീഴില്‍ ഉയിര്ത്തെഴുന്നേല്ക്കുന്നതിനെക്കുറിച്ചും അഭിജിത് മജുംദാര്‍ എഴുതിയിട്ടുണ്ട്. ഉദയനിധിയുടെ സനാതനധര്‍മ്മത്തെ ഉന്മൂലനം ചെയ്യണമെന്ന ആഹ്വാനം തമിഴ്നാട്ടിലെ ജനങ്ങള്‍ക്കിടയില്‍ ധ്രുവീകരണം സൃഷ്ടിക്കുമെന്നും അത് ഉദയനിധിയുടെ വോട്ടില്‍ കുറവ് വരുത്തുമെന്നും ലേഖനം പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: