തിരുവനന്തപുരം: ആയുഷ് വകുപ്പില്‍ നിയമനത്തിന് കോഴ നല്‍കിയെന്ന മലപ്പുറം സ്വദേശി ഹരിദാസന്റെ വാദം ശരി തന്നെയെന്ന് പൊലീസ്. പരാതിക്കാരനായ ഹരിദാസന് അഖില്‍ സജീവിന് 25,000 രൂപയും അഡ്വ.ലെനിന് 50,000 രൂപയുമാണ് കൈമാറിയത്. ഇരുവര്‍ക്കും പണം ലഭിച്ചത് ബാങ്ക് അക്കൗണ്ടുകള്‍ വഴിയാണെന്നും പൊലീസ് കണ്ടെത്തി.
ഏപ്രില്‍ 10 നാണ് മകന്റെ ഭാര്യയുടെ നിയമനത്തിനായി കോഴ നല്‍കിയതെന്നാണ് ഹരിദാസന്റെ അവകാശവാദം. എന്നാല്‍ ഈ ദിവസം സെക്രട്ടേറിയറ്റ് പരിസരത്ത് ഹരിദാസന് എത്തിയിട്ടില്ലെന്ന് സിസിടിവി പരിശോധനയിലൂടെ പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
ഹരിദാസനും, എ ഐ എസ് എഫ് മലപ്പുറം ജില്ലാ മുന്‍ പ്രസിഡന്റ് ബാസിത്തും സെക്രട്ടേറിയറ്റ് അനക്സ് രണ്ടിന് മുന്നില്‍ ഏപ്രില്‍ 11ന് ഓട്ടോറിക്ഷയില്‍ വന്നിറങ്ങുന്ന സി സി ടി വി ദൃശ്യങ്ങള്‍ പൊലീസ് കണ്ടെത്തിയിട്ടുണ്ട്.എന്നാല്‍ പൊലീസ് പുറത്ത് വിട്ട ദൃശ്യങ്ങളില്‍ ഇവര്‍ ആരോടും സംസാരിക്കുന്നതും പണം വാങ്ങിക്കുന്നതായും കാണുന്നില്ല.
ആരോഗ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗം അഖില്‍ മാത്യുവാണ് പണം വാങ്ങിയതെന്നാണ് ഹരിദാസന് ആദ്യം പറഞ്ഞത്.എന്നാല്‍ അഖില്‍ മാത്യു ഹരിദാസന് പണം നല്‍കിയതായി പറയുന്ന ദിവസം പത്തനംതിട്ടയിലായിരുന്നു എന്ന് വ്യക്തമായി. അതേസമയം ക്രമക്കേടുകള്‍ക്ക് പത്തനംതിട്ട സി ഐ ടി യു ഓഫീസില്‍ നിന്ന് പുറത്താക്കിയ അഖില്‍ സജീവാണ് ഇട നില നിന്നതെന്നും വെളിപ്പെടുത്തിയിരുന്നു.
ഈ സാഹചര്യത്തില്‍ നിലവില്‍ ഒളിവിലുളള അഖില്‍ സജീവ് അഖില്‍ മാത്യുവിനെന്ന പേരില്‍ പണം വാങ്ങുകയായിരുന്നോ എന്നും സംശയമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: