ഗുരുവായൂര്‍: മണ്ഡലകാലത്തെ ഭക്തജന തിരക്ക് കണക്കിലെടുത്ത് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വൃശ്ചികം ഒന്നാം തീയതി (നവംബര്‍ 17) മുതല്‍ ദര്‍ശനസമയം ഒരു മണിക്കൂര്‍ കൂട്ടാന്‍ ദേവസ്വം ഭരണസമിതി തീരുമാനിച്ചു. ക്ഷേത്രം തന്ത്രി ദിനേശന് നമ്പൂതിരിപ്പാടിന്റെ നിര്‍ദേശപ്രകാരമാണ് ഭരണസമിതി തീരുമാനം.
നവംബര്‍ 17 മുതല്‍ 2024 ജനുവരി 21വരെ ക്ഷേത്രം നട ഉച്ചതിരിഞ്ഞ് 3.30 ന് തുറക്കും. ശീവേലി കഴിഞ്ഞ ഉടനെ ഭക്തര്‍ക്ക് ദര്‍ശന സൗകര്യം ഒരുക്കും. കൂടുതല്‍ ഭക്തര്‍ക്ക് ക്ഷേത്രത്തിലെത്താനും, ദര്‍ശന സായൂജ്യം ലഭിക്കുന്നതിനുമാണ് ദേവസ്വം നടപടി. ഭരണസമിതി യോഗത്തില്‍ ദേവസ്വം ചെയര്മാന് ഡോ. വി.കെ. വിജയന് അധ്യക്ഷനായിരുന്നു.
ഭരണസമിതി അംഗങ്ങളായ മല്ലിശ്ശേരി പരമേശ്വരന് നമ്പൂതിരിപ്പാട്, ക്ഷേത്രം തന്ത്രി ദിനേശന് നമ്പൂതിരിപ്പാട്, ചെങ്ങറ സുരേന്ദ്രന്, കെ.ആര്. ഗോപിനാഥ്, മനോജ് ബി. നായര്‍, വി.ജി. രവീന്ദ്രന്, ദേവസ്വം അഡ്മിനിസ്ട്രേറ്റര്‍ കെ.പി. വിനയന് എന്നിവര്‍ സന്നിഹിതരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: