ഹുവാന്‍ഷു: ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ സ്വര്‍ണനേട്ടം 11ആയി. ട്രാപ്പ് ഷൂട്ടിങ് ഇനത്തില്‍ പുരുഷ ടീമാണ് സ്വര്‍ണം നേടിയത്. ക്യനാന് ചെനായ്, പൃഥ്വിരാജ്, സ്വറവാര്‍ സിംഗ് എന്നിവരുള്‍പ്പെട്ട ടീമിനാണ് സ്വര്‍ണം.
വനിതാ വിഭാഗത്തില്‍ ഇന്ത്യക്ക് വെള്ളിമെഡല്‍ ലഭിച്ചു. വനിതാ ഗോള്‍ഫില്‍ ഇന്ത്യന്‍ താരം അതിഥി അശോക് വെള്ളി നേടി. ഏഷ്യന്‍ ഗെയിംസ് വനിതാ ഗോള്‍ഫില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ ആദ്യ മെഡലാണിത്.തായ്പേയ് താരം യുബോല്‍ അര്പിചാര്യയ്ക്കാണ് സ്വര്‍ണം.
രാജേശ്വരി കുമാരി, മനീഷ കീര്‍, പ്രീതി രജക് എന്നിവര്‍ ട്രാപ്പ് ഷൂട്ടിങ് വനിതാ വിഭാഗത്തില്‍ വെള്ളി നേടി.ഷൂട്ടിംഗില്‍ പുരുഷ വിഭാഗം ട്രാപ് ഇനത്തില്‍ ക്യനാന് ചെനായ് വെങ്കലം നേടി.
ഷൂട്ടിംഗില്‍ മാത്രം ഇന്ത്യ നേടിയത് 22 മെഡലുകളാണ്. ഏഴ് സ്വരണവും ഒമ്പത് വെളളിയും ആറ് വെങ്കലവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: