തിരുവനന്തപുരം: കരുവന്നൂരിലുൾപ്പെടെ സംസ്ഥാനത്തെ സഹകരണ ബാങ്കുകളിൽ നടക്കുന്ന ക്രമക്കേടും കള്ളപ്പണം വെളുപ്പിക്കലും സിബിഐ അന്വേഷിക്കണമെന്ന് ബിജെപി സംസ്ഥാന ജനറൽസെക്രട്ടറി എം.ടി.രമേശ് ആവശ്യപ്പെട്ടു. സഹകരണ ബാങ്കുകളിൽ ഷെഡ്യൂൾഡ് ബാങ്കുകൾക്ക് സമാനമായി ഫോറൻസിക് ഓഡിറ്റിംഗ് നടത്തണമെന്നും എം.ടി.രമേശ് ആവശ്യപ്പെട്ടു.
കേരളം രാജ്യത്തെ ഏകീകൃത സോഫ്ട്‌വയറിനെ എതിർക്കുന്നത് തട്ടിപ്പ് നടത്താനാണ്. സംസ്ഥാനം തയ്യാറാക്കുമെന്ന് പറയുന്ന സോഫ്ട്‌വയറിൽ ഒരുവർഷത്തെ ഇടപാട് വിവരം മാത്രം ഉൾക്കൊള്ളിച്ചാൽ മതിയെന്നാണ് പറയുന്നത്. ഇത് ക്രമക്കേടുകൾ മറച്ചുവയക്കാനാണ്. നോട്ടു നിരോധന സമയത്തും അതിനുശേഷവും കോടിക്കണക്കിന് രൂപയുടെ ഇടപാടുകളാണ് സഹകരണ ബാങ്കുകളിലൂടെ നടന്നത്. ഇത് മറച്ചുവയക്കാനാണ് ശ്രമം. അതിനാൽ 2016 മുതൽ ഇങ്ങോട്ടുള്ള എല്ലാ ഇടപാടുകളും പരിശോധനയക്ക് വിധേയമാക്കണം.
കരുവന്നൂരിൽ പണം നഷ്ടപെട്ടവരിൽ അധികവും സിപിം പ്രവർത്തകരും അനുഭാവികളുമാണ്.എന്നിട്ടും പണം നഷ്ടപ്പെട്ടവർക്കൊപ്പമല്ല, കൊള്ളക്കാർക്കൊപ്പമാണ് സിപിഎം. സുരേഷ് ഗോപി നാളെ നടത്തുന്ന പദയാത്രയിൽ പണം നഷ്ടപ്പെട്ട പാർട്ടി പ്രവർത്തകർ മുഴുവൻ അണിനിരക്കും.അതിന്റെ ഭയപ്പാടിലാണ് സിപിഎം ബിജെപിയെ കുറ്റം പറയുന്നത്.
കരുവന്നൂരിലും തൃശൂരിലും മാത്രമല്ല കേരളം മുഴുവൻ പ്രക്ഷോഭം നടത്തും. ക്രമക്കേട് നടക്കുന്ന എല്ലാ ബാങ്കിലും അദാലത്ത് നടത്തും. നേതാക്കന്മാർ നടത്തിയ തട്ടിപ്പ് മറക്കാൻ സഹകരണ സംഘങ്ങളെ സർക്കാർ ബലി നൽകുകയാണ്. ഇത് സംസ്ഥാനത്തെ മുഴുവൻ സഹകരണ സംഘത്തെ തകർക്കുന്നു.
കേരള ബാങ്ക് കരുവന്നൂരിന് പണം നൽകുന്നത് ചട്ടം പാലിച്ചല്ലെന്ന് എല്ലാവർക്കും അറിയാം. സിപിഎം നേതാക്കളെ രക്ഷിക്കാനുള്ള ശ്രമമാണ് സർക്കാർ നടത്തുന്നത്. കള്ളപ്പണം വെളുപ്പിക്കാനുള്ള ശ്രമമാണ് കരുവന്നൂരിന്റെ ഈ അവസ്ഥക്ക് കാരണം. കരുവന്നൂരിൽ ഇഡിയെ കൊണ്ടുവന്നത് ബിജെപിയല്ല, പണം നഷ്ടപ്പെട്ട സിപിഎം പ്രവർത്തകരും അനുഭാവികളുമാണ്.
സിപിഎമ്മിന്റെ കൈകൾ ശുദ്ധമാമെങ്കിൽ 2016 മുതലുള്ള ഇടപാടചകകുളുടെ പരിശോധനയ്‌ക്ക് സർക്കാർ തയാറകണം. അല്ലാതെ വളഞ്ഞ വഴിയിൽ കൊള്ളക്കാരെ സംരക്ഷിക്കരുതെന്നും എം.ടി.രമേശ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: