കോട്ടയം: അക്ഷര നഗരിയില്‍ കലയുടെ നിറനിലാവായി ജന്മഭൂമി ഓണനിലാവ്. കോട്ടയം ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയത്തില്‍ ജന്മഭൂമി ഒരുക്കിയ കലാസന്ധ്യ ആസ്വദിക്കാനെത്തിയവരുടെ മനം നിറയ്ക്കുന്നതായിരുന്നു കലാപ്രകടനം ഓരോന്നും. വേദിക്ക് പുറത്ത് പ്രകൃതി മഴത്താളം തീര്‍ക്കാന്‍ വെമ്പല്‍ കൊണ്ടപ്പോള്‍ ഇടയ്ക്കയില്‍ താളമിട്ട് ഹരിഗോവിന്ദന് ആലപിച്ച മനോഹരമായ അഷ്ടപദിയോടെ കലാവിരുന്നിന് സമാരംഭം കുറിച്ചു. കേന്ദ്രമന്ത്രി വി. മുരളീധരന് ജന്മഭൂമി ഓണനിലാവ് 2023 ഉദ്ഘാടനം ചെയ്തു.
ദേശീയതയുടെ ശബ്ദമാണ് ജന്മഭൂമിയെന്നും അപ്രിയ സത്യം പറയാനും സമൂഹത്തിന്റെ നന്മയ്ക്ക് ഉതകുന്ന വസ്തുതകള്‍ വെളിച്ചത്തു കൊണ്ടുവരാനും മറ്റു മാധ്യമങ്ങള്‍ മടിക്കുമ്പോള്‍ നാടിന്റെ നന്മയും പുരോഗതിയും ലക്ഷ്യം വച്ച് പ്രവര്‍ത്തിക്കുന്ന മാധ്യമ സ്ഥാപനമാണ് ഇതെന്നും മുരളീധരന് അഭിപ്രായപ്പെട്ടു. കര്‍മരംഗത്ത് വ്യത്യസ്ത മേഖലകളില്‍ കഴിവുതെളിയിച്ച വ്യക്തികളുടെ പങ്കാളിത്തത്തിലൂടെ സമൂഹത്തിന്റെ പുരോഗതി സാധ്യമാക്കാനും അവരുടെ പരിശ്രമങ്ങളെ പ്രോത്സാഹിപ്പിക്കാനും ജന്മഭൂമി മുന്നില്‍ നില്ക്കുന്നു. അവരിലൂടെ സമൂഹത്തിന് മാതൃകയാകേണ്ട ഗുണങ്ങളും പരിശ്രമങ്ങളും അടയാളപ്പെടുത്തുക എന്നതാണ് ജന്മഭൂമി ലക്ഷ്യമിടുന്നതെന്നും കേന്ദ്രമന്ത്രി അഭിപ്രായപ്പെട്ടു.
മുന്‍ മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്, ജന്മഭൂമി മാനേജിങ് ഡയറക്ടര്‍ എം. രാധാകൃഷ്ണന്, എഡിറ്റര്‍ കെ.എന്‍.ആര്. നമ്പൂതിരി, ജനറല്‍ മാനേജര്‍ കെ.ബി. ശ്രീകുമാര്‍, കോട്ടയം നഗരസഭ വൈസ് ചെയര്മാന് ബി. ഗോപകുമാര്‍ തുടങ്ങിയവര്‍ ഉദ്ഘാടന സഭയില്‍ സന്നിഹിതരായി. കേന്ദ്രമന്ത്രി വി. മുരളീധരനെ കുമ്മനം രാജശേഖന്, എം. രാധാകൃഷ്ണന് എന്നിവര്‍ ചേര്‍ന്ന് ഉപഹാരം നല്കി ആദരിച്ചു.
ഓണത്തോടനുബന്ധിച്ച് അത്തം മുതല്‍ തിരുവോണം വരെ വായനക്കാര്‍ക്കായി ജന്മഭൂമി നടത്തിയ ‘ഓണനിലാവ് 2023’ മത്സരയിനങ്ങളായ എന്റെ പൂ
ക്കളം, മലയാളശ്രീ, കേരള ശ്രീമാന്‍ എന്നിവയിലെ വിജയികള്‍ക്കുള്ള സമ്മാനദാനവും വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ചവര്‍ക്കുള്ള ശ്രേഷ്ഠാദരവും നടന്നു. ഇതിന് മുന്നോടിയായി സമൂഹത്തിന്റെ വിവിധ തലങ്ങളിലുള്ളവരുമായി ജോയ്സ് റസിഡന്‍സിയില്‍ കൂടിക്കാഴ്ചയും നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: