കോട്ടയം: ജില്ലയിൽ ശക്തമായ മഴ തുടരുന്നു. മീനച്ചിലാറ്റിലും മണിമലയാറിലും ജലനിരപ്പ് ഉയർന്നു കൊണ്ടിരിക്കുകയാണ്. ഇതിനോടകം തന്നെ മീനച്ചിലാറിന്റെ കൈത്തോടുകൾ എല്ലാം കരകവിഞ്ഞു. ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ ജില്ലയിൽ വിവിധ ഇടങ്ങളിലായി ദുരിതാശ്വാസ ക്യാമ്പ് തുറന്നു പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.
അതേസമയം മദ്ധ്യ കേരളത്തിലും വടക്കൻ കേരളതക്തിലും ശക്തമായ മഴയ്‌ക്കാണ് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മു്ന്നറിയിപ്പ് നൽകിയിരുന്നു. ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ എന്നീ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലയോര മേഖലയിൽ ജാഗ്രത പാലിക്കണമെന്നും നിർദ്ദേശമുണ്ട്. മഴയ്‌ക്കൊപ്പം ഇടിമിന്നലിനും കാറ്റിനും സാധ്യതയുള്ളതിനാൽ പൊതു ജനങ്ങൾ ജാഗ്രത പാലിക്കണം.ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്‌ക്കും സാധ്യതയുള്ളതിനാൽ കർണാടക തീരത്ത് മത്സ്യ ബന്ധനത്തിന് ഏർപ്പെടുത്തിയ വിലക്ക് തുടരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: