കൂടൽമാണിക്യം ക്ഷേത്രത്തിൽ കർണാടക സംഗീതം ആലപിച്ച് മുൻ ഐഎസ്ആർഒ ചെയർമാൻ ഡോ. കെ രാധാകൃഷ്ണൻ. ക്ഷേത്രത്തിൽ ഗാനാലാപനം നടത്തുന്നതിന്റെ വീഡിയോ എക്സിലൂടെയാണ് പങ്കുവെച്ചത്. സംഗീതജ്ഞരുടെ അകമ്പടിയോടെ അദ്ദേഹം ഗാനം ആലപിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പങ്കുവെച്ചിരിക്കുന്നത്.
തൃശൂരിലെ ഇരിഞ്ഞാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിലാണ് അദ്ദേഹം കർണാടക സംഗീതം ആലപിച്ചത്. കർണാടക സംഗിതജ്ഞൻ എന്നത് പോലെ തന്നെ കഥകളിയിലും പ്രാവീണ്യം നേടിയിട്ടുണ്ട്. 2009 മുതൽ 2014 വരെയാണ് ഐഎസ്ആർഒ ചെയർമാനായി അദ്ദേഹം സേവനം അനുഷ്ടിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: