തിരുവനന്തപുരം: പാളയത്ത് പോലീസ് വാഹനം അപകടത്തിൽപ്പെട്ട് ഉദ്യോഗസ്ഥന് ദാരുണാന്ത്യം.കൺട്രോൾ റൂമിലെ പോലീസുകാരൻ അജയകുമാറാണ് മരിച്ചത്. അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റിട്ടുണ്ട്. നിയന്ത്രണം വിട്ട കൺട്രോൾ റൂം വാഹനം പോസ്റ്റിൽ ഇടിച്ചാണ് അപകടം ഉണ്ടായത്.
ഇന്ന് പുലർച്ചെ 5.30-നായിരുന്നു അപകടം. ഹൈവേയിൽ നിന്നും ഇന്ധനം നിറയ്‌ക്കാൻ പോകവെയായിരുന്നു അപകടം. അപകടത്തിൽ ഉദ്യോഗസ്ഥന്റെ തലയ്‌ക്ക് ഗുരുതരമായി പരിക്കേറ്റതാണ് മരണ കാരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: