ഏറ്റുമാനൂര്‍: നിരവധി ധര്‍മസമരങ്ങളില്‍ മുന്‍പന്തിയില്‍ നിന്ന് പ്രവര്‍ത്തിച്ച ഹിന്ദുക്കളുടെ ശക്തമായ ആധ്യാത്മിക പ്രസ്ഥാനമാണ് കേരള ക്ഷേത്ര സംരക്ഷണ സമിതിയെന്ന് മുന്‍ മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്. കേരള ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന പഠന ശിബിരത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു കുമ്മനം.
ഏറ്റുമാനൂരില്‍ വിഗ്രഹ മോഷണം നടന്നപ്പോള്‍ സമിതി മുന്‍പന്തിയില്‍ സമര രംഗത്ത് ഉണ്ടായിരുന്നു. കേസ് അന്വേഷണം ഊര്‍ജിതമാക്കാന്‍ ഇത് സഹായിച്ചു. ശബരിമല സമരത്തിലും സമിതി മുന്നില്‍ നിന്ന് പോരാടിയെന്ന് അദ്ദേഹം പറഞ്ഞു.
ബിജെപി നേതാവ് ശങ്കു ടി. ദാസ്, കേരള ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന സത്സംഗ പ്രമുഖ് കെ.എസ്. സുദര്ശനന്, സംസ്ഥാന ട്രഷറര്‍ വി.എസ്. രാമസ്വാമി, ശര്‍മ തേവലശ്ശേരി കോഴിക്കോട്, പ്രൊഫ. പി.വി. വിശ്വനാഥന് നമ്പൂതിരി, ജ്യോതിസ് പറവൂര്‍ എന്നിവരും ക്ലാസെടുത്തു. ഞായറാഴ്ച പ്രൊഫ. പി.വി. വിശ്വനാഥന് നമ്പൂതിരി, കെ.എസ്. നാരായണന്, ഡോ. വിജയരാഘവന്, മുരളി പാറപ്പുറം എന്നിവരാണ് ക്ലാസെടുക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: