ന്യൂദല്‍ഹി: മണിപ്പൂര്‍ കലാപത്തിനു പിന്നിലെ ഭീകരവാദ ബന്ധം പുറത്തുവരുന്നു. മണിപ്പുര്‍ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് മ്യാന്മറിലെയും ബംഗ്ലാദേശിലെയും ഭീകരരുമായി കൂടിയാലോചന നടത്തിയ ഒരാളെ എന്‍ഐഎ അറസ്റ്റ് ചെയ്തു. മണിപ്പുരിലെ മലയോര ഗ്രാമമായ ചുരാചന്ദ്പുരില്‍നിന്ന് സമീനുല്‍ ഗാങ്തെ എന്നയാളാണ് പിടിയിലായത്
വര്‍ഗീയ ധ്രുവീകരണം നടത്തുന്നതിനായി ബംഗ്ലാദേശും മ്യാന്മറും കേന്ദ്രീകരിച്ച് പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. ഇതില്‍ പ്രധാന കണ്ണിയാണ് അറസ്റ്റിലായ ഗാങ്തെ എന്ന് ഭീകര വിരുദ്ധ ഏജന്‍സി അറിയിച്ചു
വിവിധ വംശീയ വിഭാഗങ്ങള്‍ക്കിടയില്‍ വിള്ളല്‍ വീഴ്ത്താനും ഭാരത ഇന്ത്യന്‍ സര്‍ക്കാരിനെതിരെ യുദ്ധം ചെയ്യാനും ലക്ഷ്യമിട്ട് അക്രമ സംഭവങ്ങളില്‍ ഏര്‍പ്പെടാന്‍ മ്യാന്മറും ബംഗ്ലാദേശും ആസ്ഥാനമായുള്ള തീവ്രവാദി ഗ്രൂപ്പുകള്‍ ങാരതത്തിലെ ഒരു വിഭാഗം തീവ്രവാദി നേതാക്കളുമായി ഗൂഢാലോചന നടത്തിയതായി അന്വേഷണത്തില്‍ കണ്ടെത്തി. ഈ ആവശ്യത്തിനായി ആയുധങ്ങളും വെടിക്കോപ്പുകളും മറ്റ് തരത്തിലുള്ള തീവ്രവാദ ഹാര്‍ഡ്വെയറുകളും വാങ്ങാന്‍ ഫണ്ട് നല്‍കുന്നുണ്ട്,. അതിര്‍ത്തിക്കപ്പുറത്ത് നിന്നും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ സജീവമായ മറ്റ് തീവ്രവാദ സംഘടനകളില്‍ നിന്നും ആയുധം ശേഖരിക്കുന്നു.
ഗാംഗ്ട്ടെയെ ഡല്‍ഹിയിലേക്ക് കൊണ്ടുവന്നു കോടതിയില്‍ ഹാജരാക്കും.ഇതേ കേസില്‍ പരിശീലനം ലഭിച്ച തീവ്രവാദി കേഡര്‍ മൊയ്രംഗ്തെം ആനന്ദ് സിംഗ് എന്നയാളെ നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു. മണിപ്പൂരിലെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ (പിഎല്‍എ) മുന്‍ കേഡറാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: