Categories: KeralaHealth

സൂപ്പര്‍ സോഫ്റ്റ് ചപ്പാത്തി എന്നത് സ്വപ്‌നം മാത്രമാണോ? വിഷമിക്കേണ്ട, ഈ വിദ്യകള്‍ പരീക്ഷിക്കൂ..

Published by

ചപ്പാത്തി ഉണ്ടാക്കുന്നതും കഴിക്കുന്നതും ഒരു കലയാണ്. ഓരോരുത്തര്‍ ഉണ്ടാക്കുന്ന ചപ്പാത്തിയും വ്യത്യസ്തമായിരിക്കും. എന്നും ഒരേ രീതിയില്‍ ചപ്പാത്തി പലര്‍ക്കും ലഭിക്കാറുമില്ല. സൂപ്പര്‍ സോഫ്റ്റ് ചപ്പാത്തി തയാറാക്കാന്‍ ചില പൊടിക്കൈകള്‍ ഇതാ..

ഒരു കപ്പ് ഗോതമ്പ് പൊടിക്ക് അരക്കപ്പ് വെള്ളം എന്നതാണ് കണക്ക്. ചെറിയ ചൂടുവെള്ളത്തില്‍ കുഴച്ചെടുത്താല്‍ ചപ്പാത്തി ഒന്നുകൂടി മൃദുവായി കിട്ടും.
ഗോതമ്പുപൊടിയിലേക്ക് അല്‍പം എണ്ണ കൂടി ചേര്‍ത്താല്‍ ചപ്പാത്തി കൂടുതല്‍ നന്നായി കിട്ടും. ഒരു കപ്പ് ഗോതമ്പ് മാവു കൊണ്ട് ഏകദേശം ആറു ചപ്പാത്തി വരെ ഉണ്ടാക്കി എടുക്കാന്‍ കഴിയും.

വെള്ളം നന്നായി തിളപ്പിക്കാന്‍ നിങ്ങള്‍ എപ്പോഴും ശ്രദ്ധിക്കുക, അതായത് പത്തിരി എടുക്കുന്ന അതേ രീതിയില്‍ തന്നെ. വെള്ളം കുറച്ച് കുറച്ചായി ഒഴിച്ച് കൊടുക്കാം. കൈ കൊണ്ട് കുഴക്കാന്‍ ശ്രമിക്കരുത് ഒരു സ്പൂണ്‍ കൊണ്ടായിരിക്കണം ചെയ്യേണ്ടത്. ഏകദേശം അഞ്ചു മിനിറ്റോളം നല്ല മയം വരുന്നതുവരെ കുഴച്ച് എടുക്കണം.

ചപ്പാത്തി മാവ് തയ്യാറാക്കാന്‍ മിക്‌സിയുടെ ചെറിയ ജാറും ഉപയോഗിക്കാം. മിക്‌സിയുടെ ജാറിലേക്ക് അരക്കപ്പ് വെള്ളം , അര ടീസ്പൂണ്‍ ഉപ്പ്, ഒരു ടീസ്പൂണ്‍ എണ്ണ, ഒരു കപ്പ് ഗോതമ്പു പൊടി ഇവ ചേര്‍ക്കുക. അടച്ചതിനുശേഷം പള്‍സ് ബട്ടണ്‍ നിര്‍ത്തി നിര്‍ത്തി അമര്‍ത്തി കൊടുക്കുക. ഏകദേശം 40 സെക്കന്‍ഡ് കൊണ്ട് പൊടി കുഴഞ്ഞു ഉരുണ്ടു വരും.ഈ മാവില്‍ ഒരല്പം എണ്ണ തടവി അടച്ചുവെച്ച് ഒരു മണിക്കൂര്‍ മാറ്റിവയ്‌ക്കണം.ഇനി ചെറിയ ഉരുളകളാക്കുക. ശേഷം ആവശ്യത്തിനു മാത്രം പൊടി തൂത്ത് കനംകുറച്ച് പരത്തി എടുക്കാം. പരത്താന്‍ പൊടി ഏറെ ഉപയോഗിച്ച് കഴിഞ്ഞാല്‍ ചപ്പാത്തിയുടെ രുചി കുറയും.

ചപ്പാത്തി പരത്തുമ്പോഴും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. ചുട്ട് എടുക്കുമ്പോള്‍ ഒരേ വശം തന്നെ ഒരുപാട് സമയം ചൂടാക്കരുത്, വേഗം തന്നെ രണ്ട് ഭാഗവും മറിച്ചിടുക, ചപ്പാത്തിയില്‍ കുമിളകള്‍ പൊന്തുമ്പോള്‍ മാത്രം പ്രസ്സ് ചെയ്താല്‍ മതി. ഇങ്ങനെ ചെയ്താല്‍ നല്ല ടേസ്റ്റ് ഉള്ള സോഫ്റ്റ് ആയ ചപ്പാത്തി കിട്ടും.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by