ഗുവാഹത്തി: ഏകദിന ലോകകപ്പിന് മുന്നോടിയായുള്ള സന്നാഹമത്സരത്തില്‍ ബംഗ്ലാദേശിന് തകര്‍പ്പന്‍ ജയം. ശ്രീലങ്കയെ 7 വിക്കറ്റിന് പരാജയപ്പെടുത്തി. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 49.1 ഓവറില്‍ 263 റണ്‍സിന് പുറത്തായി. മറുപടി ബാറ്റിങ്ങില്‍ 42 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം ന്ഷ്ടപ്പെടുത്തി 264 റണ്‍സെടുത്തു.
84 റണ്‍സെടുത്ത തന്‍സിദ് ഹസന്, പുറത്താകാതെ 67 റണ്‍സെടുത്ത നായകന് മെഹ്ദി ഹസന് മിര്‍സ, 61 റണ്‍സെടുത്ത ലിറ്റണ്‍ ദാസ് എന്നിവരുടെ അര്‍ധസെഞ്ചുറി പ്രകടനമാണ് ബംഗ്ലാദേശിന് മികച്ച വിജയം സമ്മാനിച്ചത്. മുഷ്ഫിഖര്‍ റഹിം പുറത്താകാതെ 35 റണ്‍സെടുത്തു.
നേരത്തെ ടോസ് നേടിയ ശ്രീലങ്ക ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഓപ്പണര്‍മാരായ പതും നിസ്സങ്ക (68), കുശല്‍ പെരേര (34) എന്നിവര്‍ ചേര്‍ന്ന് മികച്ച തുടക്കമാണ് നല്‍കിയത്. 9.1 ഓവറില്‍ സ്കോര്‍ 64 റണ്‍സില്‍ നില്‍ക്കേ കുശല്‍ പെരേര റിട്ടയേര്‍ഡ് ഹര്‍ട്ടായി മടങ്ങി. തുടര്‍ന്ന് ക്രീസിലെത്തിയ കുശല്‍ മെന്‍ഡിസിനെ കൂട്ടുപിടിച്ച് പെരേര സ്കോര്‍ 104-ല്‍ എത്തിച്ചു. 19 പന്തില്‍നിന്ന് 22 റണ്‍സെടുത്ത കുശല്‍ മെന്‍ഡിസാണ് പുറത്തായത്. തുടര്‍ന്നെത്തിയവരില്‍ 55 റണ്‍സെടുത്ത ധനഞ്ജയ ഡിസില്‍വ മാത്രമാണ് മികച്ച ബാറ്റിങ് നടത്തിയത്. ചരിത അസലങ്ക (18), ദസുന്‍ ഷനക (3), ദിമുത് കരുണരത്നെ (18), ദുനിത് വെല്ലലഗെ (10), ഹെമന്ത (11) എന്നിവര്‍ ഫോമിലേക്കുയരാതിരുന്നതോടെ ലങ്കന്‍ സ്കോര്‍ 263 റണ്‍സിലൊതുങ്ങി. ബംഗ്ലാദേശിന് വേണ്ടി മെഹ്ദി ഹസന് മൂന്ന് വിക്കറ്റ് വീഴ്ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: