കാസര്‍ഗോഡ്: നാല് മാസമായി ശമ്പളമില്ലാതായതോടെ ബഡ്സ് സ്കൂളുകളിലെ കെഎസ്എസ്എമ്മിന്റെ കീഴിലുള്ള ജീവനക്കാര്‍ അവധിക്ക് അപേ ക്ഷ നല്കി. കാറഡുക്ക ബഡ്സ് സ്കൂളുകളിലെ സാമൂഹിക സുരക്ഷാ മിഷന് നിയമിച്ച ജീവനക്കാരാണ് ബുധനാഴ്ച മുതല്‍ അവധിയില്‍ പ്രവേശിച്ചത്. മുളിയാറിലെ ബഡ്സ് സ്കൂള്‍ ജീവനക്കാരും വരും ദിവസങ്ങളില്‍ അവധിക്കായി അപേക്ഷ നല്‍കാനുള്ള ഒരുക്കത്തിലാണ്.
ഇവര്‍ അവധിയില്‍ പോകുന്നതോടെ പഞ്ചായത്ത് നിയമിച്ച ഒന്നോ രണ്ടോ ജീവനക്കാര്‍ മാത്രമാണ് ഇവിടെ ബാക്കിയാവുന്നത്. ഇതോടെ ബഡ്സ് സ്കൂളുകളുടെ പ്രവര്‍ത്തനം തന്നെ അവതാളത്തിലാവുന്ന അവസ്ഥയി ലായിരിക്കുകയാണ്. മുളിയാര്‍, കാറഡുക്ക, ബെള്ളൂര്‍, എന്മകജെ, കുംബഡാജെ, പെരിയ, പനത്തടി, കള്ളാര്‍, കയ്യൂര്‍ചീമേനി എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സ്കൂളുകളിലെ 35ലേറെ ജീവനക്കാരാണ് ശമ്പളം ലഭിക്കാതെ ദുരിതത്തിലായത്. കഴിഞ്ഞ ഏപ്രില്‍ വരെയുള്ള ശമ്പളം ഇവര്‍ക്ക് ലഭിച്ചിരുന്നു.
പിന്നീടിങ്ങോട്ട് നാലു മാസമായി ശമ്പളമില്ല . നിത്യചെലവിന് പോലും കൈയില്‍ പണമില്ലാതെ ബുദ്ധിമുട്ടനുഭവിക്കുകയാണിവര്. ബഡ്സ് സ്കൂളുകളില്‍ ഇവരോടൊപ്പം ജോലി ചെയ്യുന്ന പഞ്ചായത്തുകള്‍ നിയമിക്കുന്ന ജീവനക്കാര്‍ക്ക് കൃത്യമായി ശമ്പളം ലഭിക്കുന്നുണ്ട്. കേരള സോഷ്യല്‍ സെക്യുരിറ്റി മിഷന്റെ കീഴിലുള്ള മോഡേണ്‍ ചൈല്‍ഡ് റിഹാബിലി സ്റ്റേഷന് സെന്ററുകളിലെ തെ റാപ്പിസ്റ്റ്, ആയമാര്‍, സെക്യൂരിറ്റി, അധ്യാപക തസ്തികകളിലുള്ള ജീവനക്കാര്‍ക്കാണ് ശമ്പളം ലഭിക്കാതിരിക്കുന്നത്.
ഇത്തരത്തില്‍ ശമ്പളം ലഭിക്കാത്തതിനാല്‍ പലരും ജോലി ഉപേക്ഷിക്കുന്ന സ്ഥിതിയുമുണ്ട്. ശമ്പളം ലഭിക്കാത്തതിനെ തുടര്‍ന്ന് ഒഴിഞ്ഞുപോയ ജീവനക്കാര്‍ക്ക് പകരം പുതിയ നിയമനം നടത്താന്സാധിക്കുന്നില്ല.
കൊവിഡ് കാലത്തിനുശേഷം ഒഴിവുകളിലേക്ക് പുതിയ നിയമനങ്ങള്‍ ഒന്നും നടന്നില്ലെന്നാണ് പറയുന്നത്. ഇതോടെ തെറാപ്പി പോലുള്ള ചികിത്സകള്‍ക്കായി ലക്ഷങ്ങള്‍ മുടക്കി വാങ്ങിയ ഉപകരണങ്ങള്‍ ഉപയോഗിക്കാന്‍ ആളില്ലാത്തഅവസ്ഥയാണ്. സംസ്ഥാന തലത്തിലുള്ള വര്‍ക്കിങ് ഗ്രൂപ്പ് ചേരാത്തത് കൊണ്ടാണ് ശമ്പളം ലഭിക്കാന്‍ വൈകാന്‍ കാരണമെന്നാണ് വിശദീകരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: