കേരളത്തിലെ നാല് ഗവ. ലോ കോളജുകളിലെ മുഴുവൻ സീറ്റുകളിലേക്കും 11 സ്വകാര്യ സ്വാശ്രയ ലോ കോളജുകളിലെ സർക്കാർ സീറ്റുകളിലേക്കുമുള്ള ത്രിവത്സര എൽ.എൽ.ബി കോഴ്സ് പ്രവേശനത്തിനുള്ള ഒന്നാംഘട്ട അന്തിമ അലോട്ട്മെന്റ് www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ച എല്ലാ വിദ്യാർഥികളും അവരുടെ അലോട്ട്മെന്റ് മെമ്മോയും പ്രോസ്പെക്ടസ് ഖണ്ഡിക 18ൽ പറയുന്ന അസൽ രേഖകളും സഹിതം ഒക്ടോബർ 6 മുതൽ 11ന് വൈകിട്ട് മൂന്നുവരെ ബന്ധപ്പെട്ട കോളജിൽ നേരിട്ട് ഹാജരായി അഡ്മിഷൻ നേടണം. വിശദവിവരങ്ങൾക്ക് വെബ്സൈറ്റിലെ വിജ്ഞാപനം കാണുക. ഹെൽപ് ലൈൻ നമ്പർ: 0471-2525300.
പഞ്ചവത്സര എൽ.എൽ.ബി: ഒന്നാംഘട്ട താത്കാലിക അലോട്ട്മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
2023-24 അധ്യയന വർഷത്തെ ഇന്റെഗ്രേറ്റഡ് പഞ്ചവത്സര എൽ.എൽ.ബി കോഴ്സുകളിലേക്കുള്ള കേന്ദ്രീകൃത ഒന്നാംഘട്ട താത്കാലിക അലോട്ട്മെന്റ് ലിസ്റ്റ് www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ ലഭിക്കും. ഫോൺ: 0471-2525300.
പ്രതികരിക്കാൻ ഇവിടെ എഴുതുക: