യുപിഎസ്സി 2024 ലെ കമ്പയിന്‍ഡ് ജിയോ-സയന്റിസ്റ്റ് പരീക്ഷക്ക് അപേക്ഷകള്‍ ക്ഷണിച്ചു. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം www.upsc.gov.in ല്‍നിന്നും ഡൗണ്‍ലോഡ് ചെയ്യാം.
മൂന്ന് ഘട്ടങ്ങളായാണ് പരീക്ഷ. ഒബ്ജക്ടീവ് മാതൃകയിലുള്ള പ്രിലിമിനറി, ഡിസ്ക്രിപ്റ്റീവ് മാതൃകയിലുള്ള മെയിന്‍ പരീക്ഷ, പേഴ്സണാലിറ്റി ടെസ്റ്റ്/ഇന്റര്‍വ്യു എന്നീ മൂന്ന് ഘട്ടങ്ങളുടെയും അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. പരീക്ഷാഘടനയും സിലബസും സെലക്ഷന് നടപടികളും വിജ്ഞാപനത്തിലുണ്ട്. പ്രിലിമിനറി പരീക്ഷ ഫെബ്രുവരി 18 നും മെയിന്‍ പരീക്ഷ ജൂണ്‍ 22 നും ദേശീയതലത്തില്‍ നടത്തും. പ്രിലിമിനറിക്ക് കേരളത്തില്‍ തിരുവനന്തപുരം പരീക്ഷാകേന്ദ്രമാണ്. മെയിന്‍ പരീക്ഷ ചെന്നൈ, ഹൈദ്രാബാദ് ഭോപാല്‍, ദല്‍ഹി, ദിസ്പൂര്‍ (ഗുവാഹട്ടി), കൊല്‍ക്കത്ത, ലക്നൗ, മുംബൈ, ഷിംല കേന്ദ്രങ്ങളിലാണ് നടത്തുക.
പരീക്ഷയുടെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ജിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയില്‍ ജിയോളജിസ്റ്റ് തസ്തികയില്‍ 34 ഒഴിവുകളിലും ജിയോഫിസിസ്റ്റ് തസ്തികയില്‍ ഒരൊഴിവിലും കെമിസ്റ്റ് തസ്തികയില്‍ 13 ഒഴിവുകളിലും സെന്‍ട്രല്‍ ഗ്രൗണ്ട് വാട്ടര്‍ ബോര്‍ഡില്‍ സയന്റിസ്റ്റ് തസ്തികയില്‍ (ഹൈഡ്രോജിയോളജി-4, കെമിക്കല്‍-2, ജിയോഫിസിക്സ്-2) എട്ട് ഒഴിവുകളിലും നിയമനം ലഭിക്കും.
യോഗ്യത: ഭാരത പൗരന്മാര്ക്ക് അപേക്ഷിക്കാം. ജിയോളജിക്കല്‍ സയന്‍സ്/ജിയോളജി/ഫിസിക്സ്/ജിയോഫിസിക്സ്, കെമിസ്ട്രി/അപ്ലൈഡ് കെമിസ്ട്രി/അനുബന്ധ വിഷയങ്ങളില്‍ മാസ്റ്റേഴ്സ് ബിരുദം/എംഎസ്സി/തത്തുല്യ ബിരുദമുണ്ടായിരിക്കണം.
പ്രായപരിധി 1.1.2024 ല്‍ 21-32 വയസ്. 1992 ജനുവരി രണ്ടിന് മുമ്പോ 2003 ജനുവരി ഒന്നിന് ശേഷമോ ജനിച്ചവരാകരുത്. സംവരണ വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്കും മറ്റും നിയമാനുസൃത വയസ്സിളവുണ്ട്.
അപേക്ഷാ ഫീസ് 200 രൂപ. വനിതകള്‍/എസ്സി/എസ്ടി/പിഡബ്ല്യുബിഡി വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് ഫീസില്ല. നിര്‍ദ്ദേശാനുസരണം ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. ഒക്ടോബര്‍ 10 വരെ https://upsconline.nic.in- ല്‍ അപേക്ഷ സ്വീകരിക്കും. ആദ്യം അപേക്ഷിക്കുന്നവര്‍ക്കാണ് സൗകര്യപ്രദമായ ടെസ്റ്റ് സെന്റര്‍ ലഭിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: