ന്യൂദല്‍ഹി: ഗോശാലകളിലെ പശുക്കളെ ഹരേകൃഷ്ണ പ്രസ്ഥാനമായ ഇസ്കോണ്‍ (ഇന്‍റര്‍നാഷണല്‍ സൊസൈറ്റി ഫോര്‍ കൃഷ്ണ കോണ്‍ഷ്യസ്നസ്) വിറ്റുവെന്ന ആരോപണവുമായി ബിജെപി എംപിയും മുന്‍കേന്ദ്രമന്ത്രിയുമായ മനേകാ ഗാന്ധി. ഇതോടെ മനേകാഗാന്ധിയ്‌ക്കെതിരെ മാനനഷ്ടത്തിന് 100 കോടി ആവശ്യപ്പെട്ട് ഇസ്കോണ്‍ നോട്ടീസ് അയച്ചു.
ശ്രീകൃഷ്ണ ഭക്തരുടെ സംഘടനയായ ഇസ്കോണ്‍രാജ്യത്തെ ഏറ്റവും വലിയ തട്ടിപ്പാണെന്നായിരുന്നു മനേക ഗാന്ധിയുടെ ആരോപണം.ആന്ധ്രപ്രദേശിലെ അനന്തപുരില്‍ ഇസ്കോണിന്റെ ഉടമസ്ഥതയിലുള്ള ഒരു ഗോശാല മനേകാ ഗാന്ധി സന്ദര്‍ശിച്ചപ്പോഴാണ് പ്രശ്നമുണ്ടായത്. അവിടെ കറവപ്പശുക്കള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും. മറ്റുള്ളവയെ ഇസ്കോണ്‍ കശാപ്പുകാര്‍ക്ക് വിറ്റെന്നും ആയിരുന്നു മനേകാ ഗാന്ധിയുടെ ആരോപണം.സമൂഹമാധ്യമങ്ങളില്‍ മനേകാഗാന്ധിയുടെ ഈ പോസ്റ്റ് വൈറലായി.
മനേകയുടെ ആരോപണങ്ങള്‍ തെറ്റാണെന്ന് ഇസ്കോണ്‍ പ്രസ്താവനയില്‍ പറഞ്ഞു. തെളിവില്ലാതെയാണ് കശാപ്പുകാര്‍ക്ക് പശുക്കളെ വില്‍ക്കുന്നുവെന്ന് മനേകാ ഗാന്ധി ആരോപണം ഉന്നയിച്ചതെന്നും ഇസ്കോണ്‍ വക്താവ് ആരോപിച്ചു. അന്താരാഷ്‌ട്ര തലത്തില്‍ ഏറെ പ്രശസ്തിയുള്ള സംഘടനയാണ് ഇസ്കോണ്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: