ഹാങ്ഷൗ: ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യ ഇതുവരെ നേടിയത് 32 മെഡലുകള്‍. ഇതില്‍ എട്ട് സ്വര്‍ണവും 12 വെള്ളിയും 12 വെങ്കലവും ഉള്‍പ്പെടുന്നു. നിലവില്‍ ചൈന, ദക്ഷിണ കൊറിയ , ജപ്പാന് എന്നീ രാജ്യങ്ങള്‍ക്ക് പിന്നില്‍ നാലാമതാണ് മെഡല്‍ പട്ടികയില്‍ ഇന്ത്യ.
വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ ഇന്ത്യന്‍ താരം പാലക് ഗുലിയ സ്വര്‍ണം കരസ്ഥമാക്കി. ഇഷ സിംഗ് വെള്ളി നേടി.
ആറാം ദിനമായ ഇന്ന് രാവിലെ മെഡല്‍ കുതിപ്പ് തുടങ്ങിയ ഇന്ത്യ ഷൂട്ടിംഗില്‍ സ്വര്‍ണവും വെള്ളിയും നേടി. ഐശ്വരി പ്രതാപ് സിംഗ് തോമര്‍, സ്വപ്നില്‍ കുസാലെ, അഖില്‍ ഷിയോറന് എന്നിവര്‍ ഉള്‍പ്പെട്ട പുരുഷന്മാരുടെ റൈഫിള്‍ 3-പി ടീം ഇനത്തിലാണ് സ്വര്‍ണം നേടിയത്. നേരത്തെ, വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ ടീം ഇനത്തില്‍ ഇഷാ സിംഗ്, പാലക്, ദിവ്യ എന്നിവര്‍ വെള്ളി മെഡല്‍ നേടിയിരുന്നു.
ടെന്നീസ് മിക്സഡ് ഡബിള്‍സില്‍ റുതുജ ഭോസാലെ-രോഹന് ബൊപ്പണ്ണ സഖ്യം സെമിയില്‍ ചൈനീസ് തായ്പേയ്ക്കെതിരെ 2-1ന് ജയിച്ച് ഫൈനലില്‍ കടന്നു. പുരുഷ ഡബിള്‍സില്‍ ഇന്ത്യയുടെ ടെന്നീസ് ജോഡികളായ രാംകുമാര്‍ രാമനാഥനും സാകേത് മൈനേനിയും ചൈനീസ് തായ്പേയിയോട് തോറ്റു വെളളി കൊണ്ട് തൃപ്തിപ്പെട്ടു.
ഹോങ്കോങ്ങിനോട് 1-2ന് തോറ്റ ഇന്ത്യന്‍ വനിതാ സ്ക്വാഷ് ടീം വെങ്കലം നേടി. വനിതകളുടെ ടേബിള്‍ ടെന്നീസില്‍ തായ്ലന്‍ഡിന്റെ സുതാസിനിയെ 4-2ന് തോല്‍പ്പിച്ച് മണിക ബത്ര ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: