ചെന്നൈ: തന്റെ ഏറ്റവും പുതിയ സിനിമയായ ‘മാർക്ക് ആന്റണി’യുടെ ഹിന്ദി പതിപ്പ് പ്രദര്‍ശനത്തിനും സര്‍ട്ടിഫിക്കറ്റിനും മുംബൈയിലെ സെന്‍സര്‍ ബോര്‍ഡിലെ ഉദ്യോഗസ്ഥര്‍ക്ക് 6.5 ലക്ഷം കൈക്കൂലി നല്‍കേണ്ടി വന്നുവെന്ന് ആരോപിച്ച് നടന് വിശാല്‍. ചിത്രത്തിന്റെ സ്ക്രീനിങ്ങിന് മൂന്നു ലക്ഷവും, യു/എ സർട്ടിഫിക്കറ്റ് ലഭിക്കാൻ മൂന്നര ലക്ഷം രൂപയും നൽകിയെന്നാണ് വിശാല്‍ അവകാശപ്പെടുന്നത്. ഇത്തരമൊരു അവസ്ഥ നിര്‍ഭാഗ്യകരമാണെന്നും ഉടന്‍ അന്വേഷണം നടത്തുമെന്നും കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചു.
നടന് വിശാല്‍ എക്സില്‍ പങ്കുവെച്ച അഴിമതി ആരോപണത്തിന്റെ പോസ്റ്റ്:
#Corruption being shown on silver screen is fine. But not in real life. Cant digest. Especially in govt offices. And even worse happening in #CBFC Mumbai office. Had to pay 6.5 lacs for my film #MarkAntonyHindi version. 2 transactions. 3 Lakhs for screening and 3.5 Lakhs for… pic.twitter.com/3pc2RzKF6l
— Vishal (@VishalKOfficial) September 28, 2023
കൈക്കൂലി വാങ്ങിയ വ്യക്തികളുടെ പേരു വിവരങ്ങളും പണമയച്ചുകൊടുത്ത ബാങ്ക് അക്കൗണ്ട് നമ്പറുകളും നടന് വിശാല്‍ സമൂഹമാധ്യമത്തില്‍ പങ്കുവെച്ചിരുന്നു. ഈ ആരോപണത്തില്‍ അന്വേഷണം നടത്താനായി വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം മുതിർന്ന ഉദ്യോഗസ്ഥനെ മുംബൈയ്ക്ക് അയച്ചു. വിശാൽ ഉന്നയിച്ച ആരോപണത്തിലുൾപ്പെട്ടവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം അറിയിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും മഹാരാഷ്ട്ര മുഖ്യമന്ത്രിയേയും ടാഗ് ചെയ്തുകൊണ്ടാണ് വിശാൽ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. സിനിമയില്‍ അഴിമതി കാണിക്കുന്നതില്‍ കുഴപ്പമില്ലെന്നും പക്ഷെ യഥാര്‍ത്ഥ ജീവിതത്തില്‍ അഴിമതി കാണുന്നത് ദഹിക്കില്ലെന്നുമുള്ള മുഖവുരയോടെയാണ് വിശാലിന്റെ സമൂഹമാധ്യമപോസ്റ്റ്. രവിചന്ദ്രൻ സംവിധാനം ചെയ്ത മാർക്ക് ആന്റണി ടൈം ട്രാവൽ ചിത്രമാണ്. വിശാലും എസ്. ജെ സൂര്യയുമാണ് പ്രധാന വേഷത്തില്‍ അഭിനയിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: