വിശപ്പില്ലാത്ത ലോകത്തിന് വേണ്ടി പ്രവര്‍ത്തിച്ച മഹാപ്രതിഭയായിരുന്നു ഡോ. എം.എസ്. സ്വാമിനാഥന്. 1960കളില്‍ ഭക്ഷണവുമായി കപ്പല്‍ വരുന്നതും കാത്തിരുന്ന കാലമായിരുന്നു ഭാരതത്തിന്റെത്. മറ്റു രാജ്യങ്ങളുടെ ഔദാര്യവും പ്രതീക്ഷിച്ചുനിന്ന നാളുകള്‍. അവിടെ നിന്ന് ഭക്ഷ്യസുരക്ഷ കൈവരിച്ച് മറ്റു രാജ്യങ്ങളിലേക്ക് കയറ്റി അയയ്ക്കുന്ന രാജ്യമായി ഭാരതത്തെ മാറ്റിയ പ്രധാനികളില്‍ ഒരാളായിരുന്നു സ്വാമിനാഥന്.
കര്‍ഷകരുടെ മാഗ്നകാര്‍ട്ട എന്നറിയപ്പെടുന്ന ഫാര്‍മേഴ്സ് റിപ്പോര്‍ട്ട് തയാറാക്കിയതും സ്വാമിനാഥനായിരുന്നു. കുട്ടനാട്ടുകാരനായ താന്‍ കുട്ടനാടിന് വേണ്ടി തയാറാക്കിയ കുട്ടനാട് പാക്കേജ് നടപ്പാക്കുന്നതില്‍ അധികൃതരുടെ ഏകോപനക്കുറവും ഇച്ഛാശക്തി ഇല്ലായ്മയും അദ്ദേഹത്തെ വല്ലാതെ വേദനിപ്പിച്ചിരുന്നു.
പാക്കേജ് നടപ്പാക്കുന്നതില്‍ പിഴവ് പറ്റിയെന്ന് അദ്ദേഹം പറയുമായിരുന്നു. കാലാവസ്ഥ മാറ്റം വര്‍ഷങ്ങള്‍ക്ക് മുമ്പേ അദ്ദേഹം പ്രവചിച്ചതാണ്. കാലാവസ്ഥ അഭയാര്ത്ഥികളുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞത് നമ്മള് കഴിഞ്ഞ വെള്ളപ്പൊക്ക സമയത്ത് കണ്ടറിഞ്ഞതാണ്. കേരളം നേരിടാന്‍ പോകുന്ന പ്രശ്നങ്ങള്‍ മുന്നില്‍ കണ്ട് കര്‍ഷകരെ രക്ഷിക്കാനുള്ള ശ്രമത്തിലായിരുന്നു അദ്ദേഹം. തന്റെ സമ്പത്ത് മുഴുവന്‍ ചെലവഴിച്ച് കാലാവസ്ഥ ശാസ്ത്ര ഗവേഷണത്തിനായി സ്ഥാപനം ഉണ്ടാക്കി പ്രവര്‍ത്തിക്കുകയായിരുന്നു.
ഹരിത വിപ്ലവം എന്നതില്‍ മാറ്റം വരുത്തി പകരം നിത്യഹരിതവിപ്ലവം എന്ന പുതിയ മുദ്രാവാക്യം തന്നത് സ്വാമിനാഥനാണ്. കാര്‍ഷിക ഉത്പാദന വര്‍ധനയ്ക്കൊപ്പം പരിസ്ഥിതിയും സംരക്ഷിക്കണമെന്നതായിരുന്നു ലക്ഷ്യം. പരിസ്ഥിതി സംരക്ഷിച്ചുകൊണ്ട് ജീവനോപാധി മുന്നോട്ടുകൊണ്ട് പോകുക എന്നത് മാതൃകയാക്കണമെന്നും അദ്ദേഹം പറഞ്ഞു. ടൈം മാഗസിന് നടത്തിയ സര്‍വെയില്‍ ലോകത്തെ സ്വാധിനിച്ച 50 വ്യക്തികളില്‍ സ്വാമിനാഥനും ഇടം നേടിയിരുന്നു.
നോബല്‍ പ്രൈസ് ലഭിക്കാന്‍ തികച്ചും അര്‍ഹതയുള്ള വ്യക്തിയായിരുന്നു. ഭാര്യ മീനാ സ്വാമിനാഥന് വലിയ പിന്തുണയാണ് നല്‍കിയിരുന്നത്. അവരുടെ മരണം അദ്ദേഹത്തെ വല്ലാതെ ഉലച്ചു. ഡോകടറേറ്റുകള് എത്ര ലഭിച്ചുവെന്നുപോലും അദ്ദേഹത്തിന് അറിയില്ല. അത്രയ്ക്ക് അംഗീകാരങ്ങളാണ് അദ്ദേഹത്തെ തേടി വന്നത്. ഭാരതരത്നത്തിന് ശിപാര്‍ശ ചെയ്യേണ്ട വ്യക്തിയാണ്. കാര്‍ഷിക മേഖലക്ക് തീരാ നഷ്ടമാണ് അദ്ദേഹത്തിന്റെ വേര്‍പാട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: