മങ്കൊമ്പ്: വ്യാജരേഖ ചമച്ച് പുളിങ്കുന്ന് താലൂക്ക് ആശുപത്രിയില്‍ ജോലി നേടി കൊടുക്കാന്‍ ശ്രമിച്ച ജീവനക്കാരന് അറസ്റ്റില്‍.
ആശുപത്രിയിലെ ഔദ്യോഗികസീലും ഓഫീസ് സീലും ഉപയോഗിച്ച് വ്യാജനിയമന ഉത്തരവ് ഉണ്ടാക്കി ജോലി നേടി കൊടുക്കാന്‍ ശ്രമിച്ച ആശുപത്രിയിലെ ക്ലര്‍ക്കായ ആര്യാട് പഞ്ചായത്ത് ഗുരുപുരം ഗീതം വീട്ടില്‍ മനു ആര്. കുമാറി(35)നെയാണ് പുളിങ്കുന്ന് പോലീസ് അറസ്റ്റ് ചെയ്തത്. ആശുപത്രി സൂപ്രണ്ട് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
പുളിങ്കുന്ന് താലൂക്ക് ആശുപത്രിയില്‍ സെക്ഷന്‍ ക്ലര്‍ക്കായ ഇയാള്‍, ഈ കേസിലെ രണ്ടാം പ്രതിക്ക് ജോലി ലഭിക്കുന്നതിനായി ആശുപത്രി സൂപ്രണ്ട് അറിയാതെ ഔദ്യോഗികസീല്‍ ഉപയോഗിച്ച് വ്യാജനിയമന ഉത്തരവ് ഉണ്ടാക്കി രണ്ടാം പ്രതിക്ക് ജോലി നേടി കൊടുക്കാന്‍ ശ്രമിക്കുകയായിരുന്നു.
സര്‍ക്കാര്‍ ജോലി ലഭിച്ചുവെന്ന് വിശ്വസിപ്പിച്ച് രണ്ടാം പ്രതിയുടെ സാമ്പത്തിക ബാധ്യതകള്‍ തീര്‍ക്കുന്നതിനായി സാമ്പത്തിക സ്ഥാപനങ്ങളില്‍ നിന്നും വ്യാജമായി വായ്പ തരപ്പെടുത്തുന്നതിന് ശ്രമിച്ചു. പ്രതികള്‍ സമാനമായ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് വിശദമായ അന്വേഷണം നടത്തി വരുന്നുവെന്നും പോലീസ് അറിയിച്ചു.
പോലീസ് ഇന്‍സ്പെക്ടര്‍ നിസ്സാം, എസ്, സബ്ബ് ഇന്സ്പ്ക്ടമാരായ സെബാസ്റ്റ്യന്‍ ജോസഫ്, ബൈജു, സബ്ബ് ഇന്‍സ്പ്ക്ടര്‍ ബിനുമോള്‍ ജേക്കബ് സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ പ്രതീഷ് കുമാര്‍, രജീഷ് മോന് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: