തിരുവല്ല: ‘ജന്മഭൂമി’യുടെ വാര്‍ഷിക വരിസംഖ്യാ പദ്ധതിക്ക് പത്തനംതിട്ട ജില്ലയില്‍ തുടക്കമായി . പ്രചാരണത്തിനും വരിക്കാരുടെ വര്‍ദ്ധനവിനുമായി ബിജെപി ജില്ലാകമ്മിറ്റി വിപുലമായ ക്രമീകരണങ്ങളാണ് നടത്തിയിട്ടുള്ളത്.പത്തുമണ്ഡലങ്ങളില്‍ പ്രത്യേകം സ്ക്വാഡുകള്‍ രൂപീകരിച്ചതായി ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ വി.എ. സൂരജ് വ്യക്തമാക്കി.
പ്രചരണത്തിന്റെ ഭാഗമായി വാര്‍ഷിക വരിക്കാരെ ചേര്‍ക്കുന്നതിന്റെ തിരുവല്ല മണ്ഡലം തല ഉദ്ഘാടനം ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എ പി അബ്ദുള്ളക്കുട്ടി നിര്‍വ്വഹിച്ചു. മണ്ഡലം പ്രസിഡന്റ് കെ.ബി.മുരുകേഷ് വാര്‍ഷിക വരിക്കാരനായി. കര്‍ഷകമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് ഷാജി ആര് നായര്‍, ദേശീയ കൗണ്‍സില്‍ അംഗം കെ ആര് പ്രതാപചന്ദ്രവര്‍മ്മ, സംസ്ഥാന ഐ ടി സെല്‍ കണ്‍വീനര്‍ എസ് ജയശങ്കര്‍, ജന്മഭൂമി ന്യൂസ്എഡിറ്റര്‍ ബാബു കൃഷ്ണകല,ബി ജെ പി ജില്ലാ വൈസ് പ്രസിഡന്റ് വിജയകുമാര്‍ മണിപ്പുഴ, ഒബിസി മോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എവി അരുണ്‍ പ്രകാശ്, കര്‍ഷക മോര്‍ച്ച സംസ്ഥാന സെക്രട്ടറി സുരേഷ് ഓടക്കല്‍, ബിജെപി മല്ലപ്പള്ളി മണ്ഡലം പ്രസിഡന്റ് കെ.ആര് വിനോദ്, തിരുവല്ല മണ്ഡലം ജനറല്‍ സെക്രട്ടറി ജയന് ജനാര്ദ്ദനന്, മല്ലപ്പള്ളി മണ്ഡലം ജനറല്‍ സെക്രടറിമാരായ പ്രകാശ് വടക്കേ മുറി, പ്രവീണ്‍ അമ്പാടി, ടി.സുധീഷ് എന്നിവര്‍ പങ്കെടുത്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക: