ന്യൂദല്‍ഹി: പ്രവാചകന് മുഹമ്മദ് നബിയുടെ ജന്മദിനം നബിദിനമായി ഇസ്ലാം മതവിശ്വാസികള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആഘോഷിക്കുന്നു. മുഹമ്മദ് നബിയുടെ ജീവിതവും ഉപദേശങ്ങളും വരച്ചുകാട്ടുന്ന സമ്മേളനങ്ങളും വിവിധയിടങ്ങളില്‍ സംഘടിപ്പിച്ചിട്ടുണ്ട്.
നബിദിന ഘോഷയാത്രകളും സംഘടിപ്പിച്ചിട്ടുണ്ട്. രാജ്യതലസ്ഥാനത്ത് സെന്‍ട്രല്‍ ദല്‍ഹിയിലെ ബാര ഹിന്ദു റാവു പ്രദേശത്ത് നിന്നാണ് പ്രധാന ഘോഷയാത്ര പുറപ്പെടുന്നത്. പരമ്പരാഗത പാതയിലൂടെ കടന്ന് ജുമാ മസ്ജിദില്‍ സമാപിക്കും.വിപുലമായ സുരക്ഷാ ക്രമീകരണങ്ങളാണ് ആഘോഷത്തോടനുബന്ധിച്ച് ഏര്‍പ്പെടുത്തിയിട്ടുളളത്.
നബിദിനത്തോടനുബന്ധിച്ച് രാഷ്ട്രപതി ദ്രൗപദി മുര്‍മു ജനങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്നു. മുഹമ്മദ് നബി ലോകത്തിന് സമാധാനത്തിന്റെയും സ്നേഹത്തിന്റെയും സന്ദേശമാണ് നല്‍കിയതെന്നും അദ്ദേഹത്തിന്റെ ഉദ്ബോധനങ്ഹള് സൗഹാര്‍ദ്ദത്തോടെയും സാഹോദര്യത്തോടെയും ജീവിക്കാന്‍ നമ്മെ പ്രചോദിപ്പിക്കുന്നുവെന്നും രാഷ്ട്രപതി പറഞ്ഞു.
സഹാനുഭൂതി, സഹിഷ്ണുത, സാര്‍വത്രിക സാഹോദര്യം എന്നിവയുടെ മാതൃകയാണ് പ്രവാചകന്റെ ഉദ്ബോധനങ്ങളെന്ന് ജനങ്ങളെ അഭിവാദ്യം ചെയ്ത് ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍ഖര്‍ പറഞ്ഞു. സമാധാനം, നീതി, ഐക്യം എന്നിവയാല്‍ സമൃദ്ധമായ ഒരു സമൂഹത്തെ പരിപോഷിപ്പിക്കുന്നതിന് പ്രവാചകന്റെ സന്ദേശങ്ങള്‍ നമ്മെ തുടര്‍ന്നും നയിക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
പ്രധാനമന്ത്രി നരേന്ദ്രമോദിയും ആശംസ നേര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: