തൃശൂര്‍ : ശിവലിംഗങ്ങളുടെ നാട് എന്ന് പ്രസിദ്ധമായ തളിയില്‍ പുനപ്രതിഷ്ഠക്ക് തയ്യാറാകുന്ന കിരാതമൂര്‍ത്തിക്ഷേത്രത്തിന്റെയും ഒപ്പം പ്രതിഷ്ഠിക്കുന്ന 108 ശിവലിഗപ്രതിഷ്ഠകളുടേയും രൂപരേഖ തയ്യാറായി. തമിഴ് – കേരള ക്ഷേത്ര നിര്‍മ്മാണശൈലികള്‍ സംയോജിപ്പിച്ചാണ് കാണിപ്പയ്യൂര്‍ കൃഷ്ണന്‍ നമ്പൂതിരിപ്പാട്ക്ഷേത്രം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
തൃശ്ശൂര്‍ തെക്കേമഠത്തില്‍ നടന്ന ചടങ്ങില്‍ ക്ഷേത്രം രൂപരേഖ തെക്കേമഠം മൂപ്പില്‍ സ്വാമിയാര്‍ വാസുദേവാനന്ദ ബ്രഹ്മാനന്ദ ഭൂതിയുടെ സാനിദ്ധ്യത്തില്‍ കാണിപ്പയ്യൂര്‍ കൃഷ്ണന്‍ നമ്പൂതിരിപ്പാട്അരന്‍പണി ട്രസ്റ്റ് ചെയര്‍മാന്‍ ഗണേശ് അയ്യര്‍ക്ക് നല്‍കി പ്രകാശനം ചെയ്തു .പ്രധാന ശ്രീകോവിലിന് ചുറ്റും 12 ശ്രീകോവിലിലായി 108 ശിവലിംഗങ്ങള്‍ പ്രതിഷ്ഠിക്കും. പ്രധാന ശ്രീകോവിലില്‍ കിരാതമൂര്‍ത്തി ഭാവത്തിലായിരിക്കും പ്രതിഷ്ഠ.
ചുറ്റുമുള്ള ശ്രീകോവിലില്‍ സൂര്യഭഗവാന്റെ പന്ത്രണ്ട് രാശികള്‍ അനുസരിച്ച് 12 ശ്രീകോവിലുകളും അതില്‍ ഒരോന്നിലും 8 ദിക്കുകളുടെ അധിപന്മാരായി അഷ്ടഭൈരവ സങ്കല്‍പത്തില്‍ 8 ശിവലിംഗങ്ങളും രുദ്ര സങ്കല്‍പ്പത്തില്‍ ഒരു ശിവലിംഗവും പ്രതിഷ്ഠിക്കും. ഇത്തരത്തിലുള്ള 12 ശ്രീകോവിലുകള്‍ ആയി 108 വിഗ്രഹം സ്ഥാപിക്കും.
പ്രധാന ശ്രീകോവില്‍ ഒഴികെയുള്ള 12 ശ്രീകോവിലിലെ 108 വിഗ്രഹത്തിലും ഭക്തക്കര്‍ക്ക് നേരിട്ടഭിഷേകംചെയ്യാന്‍ സാധിക്കും.
ചടങ്ങില്‍ സാമവേദാചാര്യന്‍ തോട്ടംകൃഷ്ണന്‍, എ ഗോപാലകൃഷ്ണന്‍, തന്ത്രി ഈക്കാട്ട് നീലകണ്ഠന്‍ നമ്പൂതിരി, ശുകപുരം ക്ഷേത്രം തന്ത്രി കാലടി പടിഞ്ഞാറേതില്‍ ശങ്കരനുണ്ണി നമ്പൂതിരി, കൊരട്ടിക്കര ഗോദശര്‍മ്മന്‍, പ്രസന്നന്‍ അടികള്‍, വിപിന്‍ കൂടിയേടത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: