മലപ്പുറം: ആയുഷ് വകുപ്പിൽ ഹോമിയോ ഡോക്‌ടർ നിയമന കോഴവിവാദത്തിൽ ഇടനിലക്കാരനായി പ്രവർത്തുച്ചുവെന്ന ആരോഗ്യമന്ത്രി വീണാ ജോർജിന്റെ പേഴ്സണൽ സ്റ്റാഫ് അഖിൽ സജീവിനെതിരെ കൂടുതൽ ആരോപണങ്ങൾ പുറത്ത്. ഭാര്യയ്‌ക്ക് നോർക്ക റൂട്ടിൽ ജോലി വാഗ്ദാനം ചെയ്ത് അഞ്ച് ലക്ഷം രൂപ തട്ടിയെടുത്തതായി അഭിഭാഷകനായ ശ്രീകാന്ത് വെളിപ്പെടുത്തി.
പത്തനംതിട്ട സിഐടിയു ഓഫീസ് സെക്രട്ടറിയാണെന്നും മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധമുണ്ടെന്നും പറഞ്ഞാണ് ഇയാൾ പണം തട്ടിയെടുത്തത്. പിന്നീട് സിപിഎം ഇടപ്പെട്ട് പരത്തി ഒതുക്കി തീർത്ത് പണം തിരികെ നൽകുകയായിരുന്നെന്ന് ശ്രീകാന്ത് വ്യക്തമാക്കി. 2019ലായിരുന്നു സംഭവം. പത്ത് ലക്ഷം രൂപയാണ് ആവശ്യപ്പെട്ടത്. ഇതിൽ അഞ്ചു ലക്ഷം രൂപ അഡ്വാൻസായി നൽകി. ബാങ്ക് അക്കൗണ്ട് വഴിയാണ് പണം നൽകിയതെന്നും ശ്രീകാന്ത് പറയുന്നു.
ജിക്കു ജേക്കബ് എന്നയാളാണ് അഖിലിനെ പരിചയപ്പെടുത്തുന്നത്. പത്തനംതിട്ടയിലെ പ്രാദേശിക നേതാവായ ജയകുമാർ വള്ളിക്കോട് മുഖ്യമന്ത്രിയുടെ ഓഫീസിൽ പിടിപാടുള്ള ആളാണെന്നും അദ്ദേഹം വഴി ജോലി ശരിയാക്കാമെന്നുമായിരുന്നു വാഗ്ദാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: