ചങ്ങനാശ്ശേരി: കാല്‍നട-വാഹന യാത്രികര്‍ക്ക് അപകടക്കെണിയിയൊരുക്കി റോഡരികില്‍ തടികള്‍. കവിയൂര്‍ റോഡില്‍ മുക്കാട്ടുപടിക്ക് സമീപമാണ് ഇത്തരത്തില്‍ തടികള്‍ അലക്ഷ്യമായി ഇട്ടിരിക്കുന്നത്. റോഡരികില്‍ തടികള്‍ കൂട്ടിയിട്ടിരിക്കുന്നത് അപകടസാധ്യത സൃഷ്ടിക്കുന്നതായാണ് പരാതി.
ദിനംപ്രതി ചെറുതും വലുതുമായ നിരവധി വാഹനങ്ങള്‍ കടന്നുപോകുന്ന റോഡാണിത്. റോഡ് നവീകരണവുമായി ബന്ധപ്പെട്ട് പ്രദേശത്തെ മരം മുറിച്ചുമാറ്റിയിരുന്നു. എന്നാല്‍, വെട്ടിമാറ്റിയ തടികള്‍ റോഡില്‍നിന്ന് നീക്കം ചെയ്യുന്നതിന് അധികൃതര്‍ നടപടി സ്വീകരിച്ചില്ല. നാല്ക്കവല, ചക്രായത്തിക്കുന്ന് പ്രദേശങ്ങളിലും ഇതുപോലെ തടികള്‍ റോഡരികില്‍ ഇറക്കിയിട്ടുണ്ട്.
റോഡിലെ വളവിനോട് ചേര്‍ന്ന ഭാഗത്താണ് തടികള്‍ കൂട്ടിയിട്ടിരിക്കുന്നത്. പ്രദേശം കാടുപിടിച്ചു കിടക്കുന്നതിനാല്‍ തടികള്‍ യാത്രക്കാരുടെ ശ്രദ്ധയില്‍പ്പെടില്ല. റോഡിന്റെ വശംചേര്‍ന്നു വരുന്ന വാഹനങ്ങള്‍ ഇതില്‍ ഇടിച്ചു കയറി അപകടമുണ്ടാകാനുള്ള സാധ്യതയും ഏറെയാണ്.
പരിഹാരം തേടി നാട്ടുകാര്‍ അധികൃതരെ സമീപിച്ചെങ്കിലും നടപടി ഉണ്ടായില്ല. രാത്രിയില്‍ വാഹനങ്ങള്‍ അപകടത്തില്‍പ്പെടാനുള്ള സാധ്യതയും ഏറെയാണ്. അടിയന്തരമായി പ്രശ്നത്തിന് പരിഹാരം കാണണമെന്നും റോഡരികിലെ കാടുവെട്ടിമാറ്റുകയും അലക്ഷ്യമായി കൂട്ടിയിട്ടിരിക്കുന്ന തടികള്‍ നീക്കം ചെയ്യണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: