പത്തനംതിട്ട: കട്ടച്ചിറയിൽ റോഡരികിലായി കടുവയെ അവശനിലയിൽ കണ്ടെത്തി. ചെവിക്ക് താഴെയായി മുറിവേറ്റ നിലയിലാണ് കടുവയെ കണ്ടെത്തിയത്. കാട്ടാനയുടെ ആക്രമണത്തിൽ കടുവയ്ക്ക് പരിക്കേറ്റതാകാം എന്നാണ് പ്രാഥമിക നിഗമനം. രാവിലെ പത്ര വിതരണത്തിന് പോയവരാണ് കടുവയെ അവശനിലയിൽ കണ്ടെത്തിയത്.
കടുവയ്ക്ക് ഒന്നരവയസ് പ്രായമുണ്ടെന്നാണ് വിലയിരുത്തൽ. നെറ്റിയിലും കഴുത്തിന് പിന്നിലുമായി പരിക്കേറ്റിട്ടുണ്ട്. പ്രദേശവാസികൾ വിവരമറിയിച്ചതിനെ തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി കടുവയെ റാന്നിയിലേക്ക് കൊണ്ടുപോയി. പരിസരത്ത് നിന്നും ആനപിണ്ഡം കണ്ടെത്തിയതിനെ തുടർന്ന് കാട്ടാനയുടെ ആക്രമണത്തിലാകാം പരിക്കേറ്റത് എന്ന നിഗമനത്തിലാണ്.
എന്നാൽ വനംവകുപ്പിന്റെയും ഡോക്ടറുടെയും പരിശോധനയിൽ മാത്രമെ ഇക്കാര്യത്തിൽ വ്യക്തതയുണ്ടാകൂ. വിദഗ്ധ ചികിത്സ നൽകിയതിന് ശേഷം കടുവയെ വനത്തിലേക്ക് തുറന്നു വിടാനാണ് നീക്കം. മൂഴിയാർ വനമേഖലയിലേക്ക് കടുവയെ തുറന്നു വിടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: