തിരുവനന്തപുരം: സംസ്ഥാനത്ത് തുടർച്ചയായ മൂന്നാം ദിനവും സ്വർണവിലയിൽ ഇടിവ്. ഒരു പവൻ സ്വർണത്തിന് ഇന്ന് വിപണിയിൽ 480 രൂപയാണ് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന് ഇന്ന് 43,120 രൂപയാണ് വില.
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് ഇന്ന് വിപണിയിൽ 60 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് ഇന്ന് വിപണിയിൽ 5,390 രൂപയാണ് വില. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന് ഇന്ന് 4,458 രൂപയാണ് വില.
സംസ്ഥാനത്ത് സ്വർണവില ഏറ്റവും അധികം ഉയർന്നത് മെയ് അഞ്ചിനായിരുന്നു. അന്ന് ഒരു ഗ്രാം സ്വർണത്തിന് വിപണിയിൽ 5,720 രൂപയായിരുന്നു വില. ഒരു പവൻ സ്വർണത്തിന് വിപണിയിൽ 45,760 രൂപയായിരുന്നു വില.
പ്രതികരിക്കാൻ ഇവിടെ എഴുതുക: