കൊല്ലം: ദേശീയപാത വികസനത്തിന്റെ ഭാഗമായി നീണ്ടകര പാലം പൊളിച്ചു മാറ്റാനുള്ള തീരുമാനത്തില്‍ നിന്നും അധികൃതര്‍ പിന്മാറി. പാലം സര്‍വീസ് റോഡായോ, സ്മാരകമായോ നിലനിര്‍ത്താനാണ് ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥരുടെ തീരുമാനം.
അരനൂറ്റാണ്ട് കാലത്തിനിടെ കൊല്ലം ജില്ലയാകെ പുരോഗതിയിലേക്ക് ഓടിക്കയറിയത് നീണ്ടകര പാലത്തിലൂടെയാണ്. കൊല്ലത്തിന്റെ വികാസ ചരിത്രവും ജീവിതവും രാഷ്ട്രീയവും തൊഴിലും സംസ്കാരവും ഈ പാലത്തിലൂടെ കയറിയിറങ്ങിയാണ് പോയത്. ദേശീയപാത വികസിപ്പിക്കുന്നതിന്റെ ഭാഗമായി നീണ്ടകരയില്‍ പുതിയ പാലങ്ങള്‍ വരുന്നതോടെ നിലവിലെ പാലം തിരക്കൊഴിഞ്ഞ് വിശ്രമത്തിലാകും.
നിലവിലെ പാലത്തിന് ഇരുവശങ്ങളിലുമായി രണ്ട് വരിയില്‍ രണ്ട് പാലങ്ങള്‍ നിര്‍മിക്കാനുള്ള പ്രാരംഭ നിര്‍മ്മാണ ജോലികള്‍ നീണ്ടകരയില്‍ തുടക്കമിട്ടു. 22 മീറ്റര്‍ വീതിയും 650 മീറ്റര്‍ നീളവുമുള്ളതാണ് പുതിയ പാലങ്ങള്‍. അഷ്ടമുടികായലും അറബികടലും ഒന്നു ചേരുന്ന നീണ്ടകരയില്‍ ബ്രിട്ടീഷ് ഭരണകാലത്ത് 1930-ലാണ് ആദ്യമായി പാലം നിര്‍മിക്കുന്നത്. കരഗതാഗത മാര്‍ഗങ്ങള്‍ പൊതുവെ കുറവായിരുന്നതില്‍ തിരുവിതാംകൂറില്‍ യാത്രയും ചരക്ക് നീക്കവുമെല്ലാം ജലപാതകള്‍ വഴി ആയിരുന്നു. ഇതിന് പരിഹാരം തേടിയാണ് തിരുവിതാംകൂറിന്റെ തെക്ക് ഭാഗങ്ങള്‍, കൊല്ലം, ആലപ്പുഴ എന്നിവിടങ്ങളെ റോഡ് വഴി ബന്ധിപ്പിക്കുന്ന തരത്തില്‍ നീണ്ടകരയില്‍ പാലം നിര്‍മിക്കാന്‍ തിരുവിതാംകൂര്‍ രാജകുടുംബം തീരുമാനിച്ചത്.
ബ്രിട്ടീഷ് എന്‍ജിനീയര്‍ ആയ എല്‍.എച്ച്. ജേക്കബിന് ആയിരുന്നു നിര്‍മാണത്തിന്റെ ചുമതല. 1928-ല്‍ നിര്‍മാണം തുടങ്ങിയ പാലം 1930 ജൂണ്‍ ഒന്നിന് തിരുവിതാംകൂര്‍ റീജന്റ് മഹാറാണി സേതുലക്ഷ്മിഭായി ജനങ്ങള്‍ക്കായി തുറന്നു നല്കി. പാലത്തിന് അടിയില്‍ കൂടി പത്തേമാരികള്‍ക്ക് കടന്നു പോകാന്‍ വേണ്ടി ഒരു ഭാഗം ഉയര്‍ത്താന്‍ കഴിയുന്ന രീതിയിലായിരുന്നു നിര്‍മാണം. സേതുലക്ഷ്മിഭായി ഉദ്ഘാടനം ചെയ്ത പാലം ചരിത്രത്തില്‍ അടയാളപ്പെട്ടതും സേതുലക്ഷ്മിഭായിയുടെ പേരിലാണ്.
ദേശീയപാതയുടെ അലൈന്മെന്റ് മാറുകയും ജീവിത വികാസത്തിന് വേഗം കൈവരികയും ചെയ്തതോടെ നീണ്ടകരയില്‍ പുതിയ പാലം നിര്‍മിക്കാന്‍ 1968-ല്‍ സര്‍ക്കാര്‍ തീരുമാനിച്ചു. സേതുലക്ഷ്മി പാലത്തിന് കിഴക്ക് ഭാഗത്തായി നിര്‍മിച്ച നിലവിലെ പാലം 1972 ജനുവരി 24ന് പൊതുമരാമത്ത് മന്ത്രി ടി.കെ. ദിവാകരന് നാടിന് സമര്‍പ്പിച്ചു. 422.5 മീറ്റര്‍ നീളത്തിലാണ് നിര്‍മാണം പൂര്‍ത്തീകരിച്ചത്. അരനൂറ്റാണ്ട് ജില്ലയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ പാലങ്ങളിലൊന്നായിരുന്നു നീണ്ടകരയിലേത്.
സേതുലക്ഷ്മി പാലം ചരിത്ര സ്മാരകമായി സംരക്ഷിക്കാന്‍ കഴിഞ്ഞില്ല
നീണ്ടകരയില്‍ പുതിയ പാലം വന്ന് രണ്ട് വര്‍ഷത്തിനുള്ളില്‍ സേതുലക്ഷ്മി പാലം പൊളി
ച്ച്നീക്കി. തിരുവിതാംകൂറിന്റെ രാജ മുദ്രകളും സേതുലക്ഷ്മിഭായിയുടെ പേരും അടയാളപ്പെടുത്തിയ പഴയ പാലത്തിന്റെ ശിലാഫകലം, കൊല്ലം കടന്ന് പോയ വഴികളുടെ ഓര്‍മ്മപ്പെടുത്തലായി നീണ്ടകരയില്‍ കാണാം. സേതുലക്ഷ്മി പാലം ചരിത്ര സ്മാരകമായി സം
രക്ഷിക്കാന്‍ കഴിഞ്ഞിരുന്നില്ല. നിര്‍മ്മാണത്തിലെ വൈവിധ്യങ്ങളാല്‍ ഏറെ പ്രത്യേകകള്‍ ഉണ്ടായിരുന്ന പാലത്തിന്റെ ചില കല്‍ക്കെട്ടുകളും ശിലാഫലകവും മാത്രമാണ് ഇവിടെ ശേഷിക്കുന്നത്.
നീണ്ടകരയിലെ നിലവിലെ പാലത്തിന് സമാന്തരമായി വീതി കൂടിയ മറ്റൊരു പാലം കൂടി
വേണമെന്ന ആവശ്യം വര്‍ഷങ്ങളായി സജീവമായിരുന്നു. നിലവിലെ റോഡുകളുമായി
താരതമ്യപ്പെടുത്തുമ്പോള്‍ വീതികുറഞ്ഞ നീണ്ടകര പാലത്തില്‍ അപകടങ്ങള്‍ ഉണ്ടാകുമ്പോള്‍ തിരക്കേറിയ ദേശീയപാത പലപ്പോഴും മണിക്കൂറുകളോളം നിശ്ചലമായിട്ടുണ്ട്.
കൊല്ലം നഗരത്തിലേക്കും തിരിച്ചും വാഹനങ്ങള്‍ കടത്തി വിടാന്‍ മറ്റൊരു മാര്‍ഗമില്ലാത്തത്
തിരിച്ചടി ആയിരുന്നു. പുതിയതായി രണ്ട് പാലങ്ങള്‍ വരുന്നതോടെ ഇത്തരം പ്രതിസന്ധി
കള്‍ക്കൊക്കെയും പൂര്‍ണ്ണമായ പരിഹാരമുണ്ടാകുമെന്നാണ് കൊല്ലത്തിന്റെ പ്രതീക്ഷ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: