കണ്ണൂര്‍: പാര്‍ട്ട്‌ടൈം ജോലി ചെയ്ത് പണം സമ്പാദിക്കാമെന്ന ചില ലിങ്കുകള്‍ ആളുകളുടെ പണം തട്ടാനുള്ളതാണെന്ന് സൈബര്‍ സെല്‍ മുന്നറിയിപ്പ് നല്‍കുന്നു. ഓരോ ദിവസവും പുതിയ സാമ്പത്തിക തട്ടിപ്പിന്റെ കഥകളാണ് പുറത്തു വന്നു കൊണ്ടിരിക്കുന്നത്. ഓണ്‍ലൈന്‍ രൂപത്തിലുള്ള വാരിക്കുഴികളാണ് അവയില്‍ ഏറെയും. തട്ടിപ്പിനുള്ള ഒരു വാതില്‍ അടയുമ്പോള്‍ മറ്റു പുതിയ മാര്‍ഗങ്ങളിലൂടെ മുന്നിലെത്തും. ഇന്‍സ്റ്റഗ്രാമില്‍ വന്ന ഓണ്‍ലൈനായി പാര്‍ട്ട് ടൈം ജോലി ചെയ്ത് പണം സമ്പാദിക്കാം എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്തതിനെ തുടര്‍ന്ന് യുവതിക്ക് പണം നഷ്ടമായിരുന്നു.
യുവതിക്ക് അയച്ചുകിട്ടിയ ലിങ്കില്‍ ക്ലിക്ക് ചെയ്തപ്പോള്‍ ഒരു വാട്‌സ്ആപ്പ് അക്കൗണ്ടിലേക്ക് പോവുകയും അതില്‍ മറ്റൊരു ലിങ്ക് അയച്ചുകിട്ടുകയും ശേഷം ഫോണ്‍ നമ്പറും ഇ മെയില്‍ ഐഡിയും കൊടുത്ത് ഒരു വാലറ്റ് ക്രീയേറ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടു. യുവതി വാലറ്റ് ക്രീയേറ്റ് ചെയ്തശേഷം വിവിധ ടാസ്‌കുകള്‍ എന്ന രീതിയില്‍ പണം നിക്ഷേപിക്കാന്‍ ഗൂഗിള്‍ പേ നമ്പര്‍, യുപിഐ ഐഡി, വിവിധ ബാങ്ക് അകൗണ്ടുകള്‍ എന്നിവ അവര്‍ അയച്ചുകൊടുത്തതില്‍ പണം നിക്ഷേപിപ്പിച്ചാല്‍ ലാഭം, കമ്മീഷന്‍ എന്നിങ്ങനെ കൂടുല്‍ പണം സമ്പദിക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചു.
യുവതി പണം അയച്ചുകൊടുക്കുമ്പോള്‍ നേരത്തെ ക്രീയേറ്റ് ചെയ്ത വാലറ്റില്‍ അയച്ചു കൊടുത്ത പണത്തേക്കാള്‍ ഇരട്ടിയായി കാണിക്കുകയും ചെയ്തു. ഇത് കണ്ട യുവതി വീണ്ടും പണം നിക്ഷേപിക്കാന്‍ പ്രചോദിതയാവുകയും നിക്ഷേപിച്ച പണം പിന്‍വലിക്കാന്‍ പറ്റാതെ വന്നപ്പോള്‍ വീണ്ടും ഓരോ കാരണങ്ങള്‍ പറഞ്ഞ് കൂടുതല്‍ പണം നിക്ഷേപിക്കാന്‍ അവര്‍ യുവതിയോട് ആവശ്യപ്പെടുകയും ചെയ്തു. കൊടുത്ത പണം തിരിച്ചു കിട്ടുന്നതിനുവേണ്ടി യുവതി കൂടുതല്‍ പണം നിക്ഷേപിക്കുകയും അതുവഴി യുവതിക്ക് വന്‍ തുക നഷ്ടമാവുകയും ചെയ്തു.
ഓണ്‍ലൈന്‍ തൊഴില്‍ തട്ടിപ്പുകാര്‍ വ്യാജതൊഴില്‍ സാധ്യതകള്‍ കാണിച്ച് സ്‌കീമുകളില്‍ ഉള്‍പ്പെടുത്തി ആളുകളെ തട്ടിപ്പിന് ഇരയാക്കുകയാണ്. നിയമസാധുതയെക്കുറിച്ച് ഉറപ്പില്ലെങ്കില്‍ ആധാര്‍ നമ്പറുകള്‍, ബാങ്ക് അക്കൗണ്ട് വിശദാംശങ്ങള്‍ അല്ലെങ്കില്‍ പാസ്‌പോര്‍ട്ട് പകര്‍പ്പുകള്‍ എന്നിവ പോലുള്ള വ്യക്തിഗത വിവരങ്ങള്‍ നല്‍കരുത്. ഓണ്‍ലൈന്‍ തൊഴില്‍ വാഗ്ദാനം ലഭിക്കുമ്പോള്‍ ആദ്യം പണം ആവശ്യപ്പെടുന്നുണ്ടെങ്കില്‍ അത്തരം വാഗ്ദാനങ്ങള്‍ സൈബര്‍ ലോകത്തെ മറ്റോരു തട്ടിപ്പാണെന്ന് മനസ്സിലാക്കാം. തട്ടിപ്പിന് ഇരയാവുകയാണെകില്‍ ഉടന്‍ തന്നെ 1930 യില്‍ വിളിച്ച് പരാതി റജിസ്റ്റര്‍ ചെയ്യണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക