കൊച്ചി: കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കുന്ന ജനക്ഷേമപദ്ധതികള്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ ശ്രമിക്കുന്നത് ജന്മഭൂമി ദിനപത്രം മാത്രമാണെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം കുമ്മനം രാജശേഖരന് അഭിപ്രായപ്പെട്ടു.
ജന്മഭൂമി വാര്‍ഷിക വരിസംഖ്യ പ്രചാരണമാസത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ബിജെപി എറണാകുളം ജില്ലാ നേതൃത്വ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലയാളത്തിലെ ഏറ്റവും പ്രചാരമുള്ള ദിനപ്പത്രമായി ജന്മഭൂമിയെ മാറ്റിയെടുക്കാന്‍ പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ബിജെപി ജില്ലാ ഓഫീസില്‍ നടന്ന യോഗത്തില്‍ ജില്ലാ പ്രസിഡന്റ് കെ.എസ്. ഷൈജു അധ്യക്ഷനായി. സംസ്ഥാന വക്താവ് അഡ്വ. എന്‍.കെ. നാരായണന് നമ്പൂതിരി മുഖ്യപ്രഭാഷണം നടത്തി.
മേഖല വൈസ് പ്രസിഡന്റ് എം.എന്‍ മധു, യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി ദിനില്‍ ദിനേശ്, ബിജെപി ജില്ലാ സെക്രട്ടറിമാരായ ഇ.ടി. നടരാജന് ഷാജി മുത്തേടന്‍, ട്രഷറര്‍ ശ്രീക്കുട്ടന് തുണ്ടത്തില്‍ എന്നിവര്‍ പ്രസംഗിച്ചു.
ജന്മഭൂമി വാര്‍ഷിക വരിസംഖ്യ പ്രചാരണമാസത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ബിജെപി എറണാകുളം ജില്ലാ നേതൃത്വ യോഗം ദേശീയ നിര്‍വാഹക സമിതി അംഗം കുമ്മനം രാജശേഖരന് ഉദ്ഘാടനം ചെയ്യുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: