ഹാങ്‌ചൊ: നാല് ദിവസങ്ങളിലായി 147 സ്വര്‍ണം തീരുമാനിക്കപ്പെട്ടപ്പോള്‍ അതില്‍ 76 എണ്ണവും സ്വന്തമാക്കി എതിരാളികള്‍ക്ക് എത്തിപ്പിടിക്കാന്‍ കഴിയാത്ത വേഗത്തില്‍ ചൈന കുതിക്കുന്നു. 76 സ്വര്‍ണവും 43 വെള്ളിയും 21 വെങ്കലവുമടക്കം 140 മെഡലുകളാണ് ചൈന ഇതുവരെ വാരിക്കൂട്ടിയത്. 19 സ്വര്‍ണവും 18 വെള്ളിയും 33 വെങ്കലവുമടക്കം 70 മെഡലുകളുമായി രണ്ടാമതുള്ള ദക്ഷിണ കൊറിയ ബഹുദൂരം പിന്നിലാണ്. 15 സ്വര്‍ണവും 27 വെള്ളിയും 24 വെങ്കലവുമടക്കം 66 മെഡലുകളുമായി ജപ്പാന്‍ മൂന്നാം സ്ഥാനത്ത്. 5 സ്വര്‍ണവും 7 വെള്ളിയും 10 വെങ്കലവുമടക്കം 22 മെഡലുകളുമായി ഭാരതം ഏഴാം സ്ഥാനത്താണ്. ഉസ്ബക്കിസ്ഥാനും തായ്‌ലന്‍ഡും ഹോങ്കോങ്ങുമാണ് നാല് മുതല്‍ ആറ് വരെ സ്ഥാനങ്ങളില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: