Categories: KeralaNews

‘വി. മുരളീധരന്‍ വളര്‍ന്നത് പിതാവ് മുഖ്യമന്ത്രിയായത് കൊണ്ടല്ല’

Published by

തിരുവനന്തപുരം: പിതാവ് മുഖ്യമന്ത്രിയായതുകൊണ്ട് രാഷ്‌ട്രീയത്തില്‍ വന്നയാളല്ല വി. മുരളീധരനെന്ന് കെ. സുരേന്ദ്രന്‍. കെ. മുരളീധരന്റെ പരാമര്‍ശത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. കഷ്ടപ്പെട്ട് പൊതുപ്രവര്‍ത്തനം നടത്തിയാണ് അദ്ദേഹം വളര്‍ന്നത്. തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ കെ. മുരളീധരനും കോണ്‍ഗ്രസിനും നിയമസഭയിലും പാര്‍ലമെന്റിലും കയറാന്‍ പറ്റാത്ത സ്ഥിതി വരും. കേന്ദ്ര സര്‍ക്കാരിന്റെ പ്രതിനിധി ആയാണ് വി. മുരളീധരന്‍ വന്ദേ ഭാരത് ട്രെയിനില്‍ യാത്ര ചെയ്തതെന്നും സുരേന്ദ്രന്‍ പറഞ്ഞു.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by