ആംസ്റ്റര്‍ഡാം: നെതര്‍ലാന്‍ഡ്സില്‍ എംബസികള്‍ക്ക് പുറത്ത് ഖുറാന്‍ കീറി എറിഞ്ഞു. ഇസ്ലാം വിരുദ്ധ, തീവ്ര വലതുപക്ഷ ഗ്രൂപ്പായ പെഗിഡയുടെ ഡച്ച് നേതാവ് എഡ്വിന്‍ വാഗന്‍സ്വെല്‍ഡാണ് തുര്‍ക്കി, പാകിസ്ഥാന്‍, ഇന്തോനേഷ്യ, എംബസികള്‍ക്ക് പുറത്ത് ഖുറാന്‍ പകര്‍പ്പുകള്‍ കീറിയെറിഞ്ഞത്. സംഭവത്തെ തുര്‍ക്കി അപലപിച്ചു.
‘ഈ പ്രകോപനങ്ങള്‍ക്കെതിരെ ഫലപ്രദമായ നടപടികള്‍ കൈക്കൊള്ളണം, അവ മതവിദ്വേഷവും അന്താരാഷ്‌ട്ര നിയമങ്ങളുടെ ലംഘനവുമാണെന്ന് ഐക്യരാഷ്‌ട്രസഭ അംഗീകരിച്ചിട്ടുണ്ട്,’ തുര്‍ക്കി പ്രസ്താവനയില്‍ പറയുന്നു. കുറ്റവാളികള്‍ക്കെതിരെ നടപടിയെടുക്കാനും ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ തടയാനും ഡച്ച് അധികാരികളോട് തുര്‍ക്കി ആവശ്യപ്പെട്ടു. ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോ-ഓപ്പറേഷന്‍ (ഒഐസി) ജനറല്‍ സെക്രട്ടേറിയറ്റും സംഭവത്തെ അപലപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: