Thursday, June 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News

ഖാലിസ്ഥാന്‍ ഭീകരര്‍ക്കായി എന്‍ഐഎ റെയ്ഡ് തുടരുന്നു; റെയ്ഡ് ആറ് സംസ്ഥാനങ്ങളിലെ 50 ഇടങ്ങളില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 27, 2023, 10:34 pm IST
in News, India

ന്യൂദല്‍ഹി: ഖാലിസ്ഥാന്‍ ഭീകരര്‍ക്കും കൂട്ടാളികള്‍ക്കുമായി വിവിധ സംസ്ഥാനങ്ങളില്‍ എന്‍ഐഎ റെയ്ഡ്. രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, ഹരിയാന, പഞ്ചാബ്, ഉത്തരാഖണ്ഡ്, ദല്‍ഹിയുടെ പരിസര പ്രദേശങ്ങള്‍ എന്നിവയുള്‍പ്പെടെ അമ്പതിലേറെ സ്ഥലങ്ങളിലാണ്  പുലര്‍ച്ചെ മുതല്‍ പരിശോധന നടക്കുന്നത്.

ഖാലിസ്ഥാന്‍ ഭീകരരുമായും അനുയായികളുമായും ബന്ധപ്പെട്ടവരുടെയും നിരോധിത സംഘടനകളുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നവരുടെയും കേന്ദ്രങ്ങളിലാണ് തെരച്ചില്‍. ലോറന്‍സ്, ബാംബിഹ, അര്‍ഷ് ഭല്ല ഗ്യാങ്ങുകളുടെ കേന്ദ്രങ്ങളിലാണ് ആറ് സംസ്ഥാനങ്ങളിലായി പരിശോധനയെന്ന് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടി.

പഞ്ചാബിലെ 30 കേന്ദ്രങ്ങളിലും രാജസ്ഥാനില്‍ പതിമൂന്നിടത്തും ഹരിയാനയില്‍ നാല്, ഉത്തരാഖണ്ഡില്‍ രണ്ട്, ദല്‍ഹി, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ ഓരോയിടത്തുമാണ് പരിശോധന. പഞ്ചാബില്‍ ഉദ്ധം സിങ് നഗറിലെ ബാജ്പൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ഒരു ഗണ്‍ഹൗസില്‍ എന്‍ഐഎ റെയ്ഡ് നടത്തി. ഗണ്‍ ഹൗസിലെ ആയുധങ്ങള്‍ എന്‍ഐഎ പരിശോധിച്ചുവെന്ന് ഉത്തരാഖണ്ഡ് പോലീസ് അറിയിച്ചു.

ഉത്തരാഖണ്ഡിലെ ഡെറാഡൂണ്‍ ജില്ലയിലെ ക്ലെമന്റൗണ്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള റെസിഡന്‍ഷ്യല്‍ ഏരിയയിലും സംഘം റെയ്ഡ് നടത്തി. രാജസ്ഥാനിലെ ശ്രീഗംഗാനഗര്‍ ജില്ലയിലെ സൂറത്ത്ഗഡിലും രാജിയസറിലും പരിശോധന നടത്തി. സൂറത്ത്ഗഡിലെ ഒരു വിദ്യാര്‍ത്ഥി നേതാവിന്റെ വസതിയിലാണ് റെയ്ഡ് നടന്നത്.

കാനഡ കേന്ദ്രമാക്കിയ ഭീകരസംഘ ശൃംഖലയുമായി ബന്ധമുള്ള 43 വ്യക്തികളുടെ വിവരങ്ങളും ദേശീയ അന്വേഷണ ഏജന്‍സി പുറത്തുവിട്ടിരുന്നു. അവരുടെ സ്വത്തുക്കളുടെ വിശദാംശങ്ങള്‍ പങ്കിടാന്‍ എന്‍ഐഎ പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.

ബിസിനസ് പങ്കാളികള്‍, തൊഴിലാളികള്‍, ജീവനക്കാര്‍, കളക്ഷന്‍ ഏജന്റുമാര്‍ എന്നിവരുടെ വിവരങ്ങളും ആവശ്യപ്പെട്ടിട്ടുണ്ട്. ലോറന്‍സ് ബിഷ്‌ണോയി, ജസ്ദീപ് സിങ്, കാല ജാതേരി എന്ന സന്ദീപ്, വീരേന്ദര്‍ പ്രതാപ് എന്ന കാല റാണ, ജോഗീന്ദര്‍ സിങ് എന്നിവരുടെ ചിത്രങ്ങളും എന്‍ഐഎ പോസ്റ്റ് ചെയ്തിട്ടുണ്ട്.

ഖാലിസ്ഥാനി ഭീകരന്‍ ഗുര്‍പത്വന്ത് സിങ്ങ് പന്നൂന്റെ ഉടമസ്ഥതയില്‍ ചണ്ഡീഗഡിലും അമൃത്സറിലുമുള്ള സ്വത്തുക്കള്‍ ദേശീയ അന്വേഷണ ഏജന്‍സി നേരത്തെ കണ്ടുകെട്ടിയിരുന്നു.

Tags: NIA raidKhalistan terrorists
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്‌ഫോടക വസ്‌തുക്കളുടെ ഉറവിടം തേടി എൻഐഎ; കോഴിക്കോട്, മലപ്പുറം, കാസർകോട് ജില്ലകളിൽ വ്യാപക പരിശോധന

India

മുസ്ലീം യുവാക്കളെ തീവ്രവാദികളാക്കാൻ നിരോധിത സംഘടന നടത്തിയ ഭീകര ഗൂഢാലോചന; മധ്യപ്രദേശിലും രാജസ്ഥാനിലും എൻഐഎ റെയ്ഡ്

World

ഹിന്ദു ക്ഷേത്രത്തിന് നേരെ ഖാലിസ്ഥാന്‍ ഭീകരരുടെ ആക്രമണം: കര്‍ശന നടപടി സ്വീകരിക്കണമെന്ന് ഭാരതം

World

കില്‍ മോദി കാമ്പയിനുമായി യുകെയില്‍ ഖാലിസ്ഥാന്‍ ഭീകരര്‍

India

അഞ്ച് സംസ്ഥാനങ്ങളില്‍ എന്‍ഐഎ റെയ്ഡ്; തീവ്രവാദ ബന്ധം സംശയിക്കുന്ന ഏഴ് പേർ കസ്റ്റഡിയിൽ, ആയുധങ്ങളും പിടികൂടി

പുതിയ വാര്‍ത്തകള്‍

ആഗോള വിപണിയിൽ കയറ്റുമതി മേഖലയ്‌ക്ക് വൻ നേട്ടം; മാംസ, മത്സ്യബന്ധന ഉൽപ്പന്നങ്ങളുടെ യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള കയറ്റുമതി തുടരാൻ അനുമതി

ബംഗ്ലാദേശിയായ മുംതാസും അവരുടെ റേഷന്‍ കാര്‍ഡിലെ വിലാസവും

ബംഗ്ലാദേശികള്‍ക്ക് വ്യാജ രേഖകള്‍ കേരളത്തില്‍ നിന്ന്; പ്രധാന ഏജന്റ് മുംതാസ് പിടിയില്‍

വന്ദേ ഭാരത് ട്രെയിന്‍ ആഗോള വിപണിയിലേക്ക്; ഒന്‍പത് രാജ്യങ്ങളില്‍ നിന്ന് അന്വേഷണം

തിരുവാഭരണ കൊള്ളയില്‍ ഉന്നതതല അന്വേഷണം വേണം: ഹിന്ദു ഐക്യവേദി

കെഎസ്ഐടിഐഎല്‍, കെ -ഫോണ്‍ തലപ്പത്ത് ഡോ. സന്തോഷ് ബാബുവിന് തുടരാന്‍ വഴിവിട്ട നീക്കം; ചരടുവലിക്കുന്നത് വ്യവസായമന്ത്രിയുടെ ഓഫീസ്

കോ എക്‌സിസ്റ്റന്‍സ് കളക്ടീവിന്റെ കത്ത്; ‘വനം മന്ത്രിയുടെ സ്റ്റാഫില്‍ നിന്ന് സിജുമോന്‍ ഫ്രാന്‍സിസിനെ പുറത്താക്കണം’

നെയ്യാറ്റിന്‍കര ദേവസ്വം: സ്വര്‍ണം, വെള്ളി ആഭരണങ്ങളില്‍ കുറവ് വന്നത് സ്‌ട്രോങ് റൂം തുറന്ന് പരിശോധിക്കും

‘ആടിയ ശിഷ്ടം നെയ്യ്’ വില്‍പന: മുതിര്‍ന്ന ഉദ്യോഗസ്ഥനെ നിയോഗിക്കാന്‍ ഹൈക്കോടതി നിര്‍ദേശം

രാജ്യസഭാ സ്ഥാനാര്‍ത്ഥി വിവാദം: കേസ് വിവരങ്ങള്‍ ചോര്‍ന്നത് കോണ്‍ഗ്രസില്‍ നിന്ന്

മുദ്ദേവര്‍ ക്ഷേത്രം: ത്രിമൂര്‍ത്തികള്‍ ഒരു ശ്രീകോവിലില്‍, ഒരു പീഠത്തില്‍ ഒരുമിച്ച് പ്രതിഷ്ഠിക്കപ്പെട്ട ക്ഷേത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.